ഇനി 2 വർഷം കഴിഞ്ഞ്‌

മലയാളത്തനിമയുള്ള നായികാ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ഗോപിക ഇനി രണ്ടുവർഷം കഴിഞ്ഞേ മൂവി ക്യാമറക്ക്‌ മുന്നിലെത്തുകയുള്ളൂ. അമ്മയാകുന്നതിന്റെ മുന്നോടിയായാണ്‌ ജനപ്രിയ നായിക സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത്‌. സുകുമാർ-ദിലീപ്‌ ടീമിന്റെ ‘സ്വ.ലേ’ക്കുശേഷം ഒരു പരസ്യചിത്രത്തിൽ മാത്രമാണ്‌ ഗോപിക അഭിനയിച്ചത്‌. ഭർത്താവ്‌ അജിലേഷുമൊത്ത്‌ അയർലണ്ടിൽ കഴിയുന്ന ഗോപിക മലയാളത്തിലെ ലക്കി ഹീറോയിനായി വിലയിരുത്തപ്പെട്ടിരുന്നു.

‘വെറുതെ ഒരു ഭാര്യ’യിലെ ഭാര്യവേഷത്തിലൂടെ അഭിനയമികവിൽ മറ്റാർക്കും പിന്നിലല്ലെന്ന്‌ തെളിയിച്ച ഗോപിക ‘പ്രണയമണിതൂവൽ’ എന്ന തുളസിദാസ്‌ ചിത്രത്തിലൂടെയാണ്‌ സിനിമാ രംഗത്ത്‌ എത്തിയത്‌. ചേരന്റെ ഓട്ടോഗ്രാഫ്‌ ആണ്‌ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്‌.

Generated from archived content: cinema1_dec24_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here