ലണ്ടൻ ഡ്രീംസ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചെരുപ്പ് വിവാദം കെട്ടിച്ചമച്ചതാണെന്ന് നായിക അസിൻ. ഗാനരംഗ ചിത്രീകരണത്തിനായി വാങ്ങിയ ഷൂസ് ഇഷ്‌ടപ്പെടാതിരുന്ന നായികയുടെ നിർബന്ധത്തിനു വഴങ്ങി സംവിധായകൻ വിപുൽഷാ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഷൂസ് വാങ്ങി നൽകിയെന്ന വിവാദം അടുത്തിടെ ബോളിവുഡിനെ ഇളക്കി മറിച്ചിരുന്നു. ഇതിൽ യാതൊരു സത്യവുമില്ലെന്ന് അസിൻ പറയുന്നു. ഷൂട്ടിംഗിനു ഒരു മാസം മുമ്പുതന്നെ അതന്റെ വേഷഭൂഷാദികളെല്ലാം അണിയറ പ്രവർത്തകർ വാങ്ങിയിരുന്നെന്നും താനണിഞ്ഞ ഷൂസുകളെല്ലാം ഇക്കൂട്ടത്തിൽ പെടുമെന്നും സുന്ദരി വ്യക്തമാക്കുന്നു. കോസ്‌റ്റ്യൂമും മറ്റു വസ്‌തുക്കളും തനിക്ക് ഇഷ്‌ടക്കേട് ഉണ്ടാക്കിയില്ലെന്നും നായിക പറഞ്ഞു.
‘ഗജനി’ റീമേക്കിലൂടെ ബോളിവുഡിൽ മുൻനിരയിലെത്തിയ അസിൻ ഗ്ലാമറിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല. പ്രതിഫലത്തുകയുടെ വളർച്ചക്കനുസരിച്ച് ‘ഗ്ലാമർ പ്രദർശനം തന്നിൽ നിന്നുണ്ടാകില്ലെന്ന് താരം വ്യക്തമാക്കുന്നു.
Generated from archived content: cinema1_dec21_08.html Author: chithra_lekha