നായികയായും ഗായികയായും അരങ്ങ് വാഴാനാകുന്നതിന്റെ ത്രില്ലിലാണ് യുവസുന്ദരി മംമ്‌ത മോഹൻദാസ്. നായികയായി അരങ്ങേറ്റം നടത്തിയ മംമ്‌തയിലെ ഗായികയെ അംഗീകരിച്ചത് തെലുങ്കാനയാണ്. ഇതിനകം 11 തെലുങ്ക് പാട്ടുകൾ പാടിക്കഴിഞ്ഞു. ഇവയിൽ മിക്കതും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തു. തെലുങ്ക് പാട്ട് മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡും മംമ്‌തയ്‌ക്ക് നേടിക്കൊടുത്തു.
നടിയായും പാട്ടുകാരിയായും അന്യഭാഷകളിൽ തിരക്കേറിയതിനെ തുടർന്ന് മംമ്‌ത മോഹൻദാസ് മാതൃഭാഷയിൽ ഉടനൊന്നും തിരിച്ചെത്താനിടയില്ല. ഷാജി കൈലാസിന്റെ ‘ബാബാകല്ല്യാണി’യിൽ മോഹൻലാലിന്റെ ജോഡിയായാണ് ഒടുവിൽ എത്തിയത്. ഹരിഹരൻ ‘മയൂഖ’ത്തിലൂടെ പരിചയപ്പെടുത്തിയ ഈ സുന്ദരി ഡബ്ബിംഗ് രംഗത്തു കരുത്തു തെളിയിച്ച അപൂർവ്വം നായികമാരിൽ ഒരാളാണ്.
Generated from archived content: cinema1_dec17_07.html Author: chithra_lekha