സംഗീതചക്രവർത്തിക്ക്‌ പർവതാരോഹകന്റെ അഭിനന്ദനം

ഇന്ത്യൻ സിനിമാസംഗീത ചക്രവർത്തിയായ എ.ആർ റഹ്‌മാന്‌ അമേരിക്കൻ പർവതാരോഹകൻ ആരോൺ റാസ്‌റ്റണിന്റെ അഭിനന്ദനം. ഓസ്‌കർ അവാർഡ്‌ ജേതാവ്‌ ഡാനി ബോയൽ ഒരുക്കിയ പുത്തൻ ഹോളിവുഡ്‌ ചിത്രമായ ‘127 അവേഴ്‌സ്‌’ന്‌ റഹ്‌മാൻ നൽകിയ സംഗീതമാണ്‌ ആരോണിനെ ആകർഷിച്ചത്‌.

ആരോണിന്റെ ജീവിതകഥയാണ്‌ 127 അവേഴ്‌സിലൂടെ സംവിധായകനും ഓസ്‌കർ അവാർഡുജേതാവുമായ ഡാനി ബോയൽ അവതരിപ്പിക്കുന്നത്‌. സംഗീതം ശ്രവിച്ച്‌ റഹ്‌മാന്‌ ആരോൺ കത്തെഴുതുകയും ചെയ്‌തു.

‘ഒരു ചലച്ചിത്രത്തിന്റെ വിജയത്തിന്‌ സംഗീതത്തിന്‌ ഇത്രയും വലിയ പ്രാധാന്യമുണ്ടെന്നുള്ളത്‌ റഹ്‌മാൻ തെളിയിക്കുന്നുവെന്നാണ്‌ ആരോൺ കത്തിൽ പറയുന്നത്‌. കൈയെഴുത്ത്‌ കോപ്പി റഹ്‌മാൻ തന്റെ ഫേസ്‌ ബുക്ക്‌ പ്രൊഫൈലിലും ട്വിറ്ററിലും പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Generated from archived content: cinema1_dec11_10.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here