മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഭീഷ്മർ’ എന്നു പേരിട്ടു. ലാലിനുവേണ്ടി തികച്ചും വ്യത്യസ്തമായ ഈ കഥാപാത്രത്തെ മെനഞ്ഞെടുക്കുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ്.
നീണ്ട ഇടവേളക്കുശേഷം ഹിറ്റ്‌മേക്കേഴ്‌സായ മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് ടീം ഒന്നിക്കുന്നത് ചലച്ചിത്രവൃത്തങ്ങളിൽ വാർത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. ലാലിന്റെ കരിയറിൽ നിർണായകങ്ങളായ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും ലോഹിയുടെ തൂലികയിൽ പിറവികൊണ്ടവയായിരുന്നു. സേതുമാധവൻ (കിരീടം, ചെങ്കോൽ), രാജീവ് മേനോൻ (ദശരഥം), അബ്ദുള്ള (ഹിസ് ഹൈനസ് അബ്ദുള്ള), ഗോപിനാഥൻ (ഭരതം) എന്നീ റോളുകൾ അഭിനേതാവ് എന്ന നിലയിൽ വൻ നേട്ടമായിരുന്നു. സംസ്ഥാന-ദേശീയ അംഗീകാരങ്ങളും ഈ കഥാപാത്രങ്ങളുടെ മികവിലൂടെ നേടിയെടുത്തു. മേൽപ്പറഞ്ഞ ചിത്രങ്ങളുടെ സംവിധായകനും സിബി തന്നെയായിരുന്നു.
‘ദേവദൂതൻ’ എന്ന ചിത്രത്തിനു ശേഷം സിബി മലയിൽ മോഹൻലാലിനെ നായകനാക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നു. ഉത്സവമേളത്തിലൂടെ തിരക്കഥാരംഗത്തെത്തിയ എസ്. ഭാസുരചന്ദ്രനാണ് ഈ സിനിമയുടെ രചന നിർവഹിക്കുന്നത്. വിവാദങ്ങളിൽ കുരുങ്ങിയ സംവിധായകൻ വീണ്ടും സജീവമാകുകയാണ്.
Generated from archived content: cinema1_aug30_07.html Author: chithra_lekha