റീമേക്കുകള്‍ ഹിറ്റുകളാകുന്ന കാലത്ത് ഒരു പഴയകാല ഹിറ്റിന്റെ മൂന്നാം ഭാഗമൊരുക്കി ചിരിയുടെ പൂരമൊരുക്കാന്‍ ഒരുങ്ങുകയാണ് മാന്നാര്‍ മത്തായിയും സംഘവും. 1989 -ല്‍ തമാശയുടെ വെടിക്കെട്ടുമായി എത്തിയ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഇന്നും മലയാളിയുടെ സ്വീകരണ മുറിയിലെ ഇഷ്ടതാരങ്ങളാണ്.
ഇന്നത്തെ ഹിറ്റ് സിനിമകളുടെ സംവിധായകരായ സിദ്ദീഖ് ലാലുമാരുടെ ആദ്യ സംരംഭമായിരുന്നു റാംജിറാവു സ്പീക്കിംഗ്. ചിത്രത്തിന്റെ വന്‍വിജയം അവരെ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റി, പിന്നീടെല്ലാം ചരിത്രമാണ്. സംവിധായകര്‍ക്കു പുറമെ ഒരുകൂട്ടം പ്രതിഭകളെയും സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു റാംജിറാവു. രണ്ടാം ഭാഗമായി ഇറങ്ങിയ മാന്നാര്‍ മത്തായിയും വമ്പന്‍ വിജയമായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഈ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇപ്പോള്‍ തനിച്ചു സിനിമകള്‍ സംവിധാനം ചെയ്യുന്ന സിദ്ദീഖ് ലാലുമാര്‍ ഇതിനായി ഒന്നിക്കുമെന്നാണ് കേള്‍ക്കുന്നത്. കോട്ടയം നസീര്‍ തിരക്കഥ ഒരുക്കുന്ന സിനിമ മാണി സി.കാപ്പന്‍ നിര്‍മിക്കും. നാടകം വിട്ട് സിനിമ നിര്‍മാണത്തിനെത്തുന്ന മത്തായിയുടെയും കൂട്ടരുടെയും കഥ പറയുന്ന ചിത്രത്തില്‍ മത്തായിക്കും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും പുറമേ പുതിയ നായികാ നായകന്മാര്‍ എത്തും.
Generated from archived content: cinema1_aug25_11.html Author: chithra_lekha