മമ്മൂട്ടിയുടെ പണംവാരിപ്പടം ‘രാജമാണിക്യം’ മൊഴിമാറ്റം ചെയ്‌ത് തമിഴ്‌പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ‘രാജമാണിക്യം’ എന്ന പേരുതന്നെയാണ് തമിഴ്‌പതിപ്പിനും നൽകിയിരിക്കുന്നത്. ഓഗസ്‌റ്റിൽ ചിത്രം തമിഴ് നാട്ടിലെ പ്രദർശനശാലകളിൽ എത്തും. ചെന്നൈയിൽ എട്ടുതീയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഗ്രാമ്യമായ തമിഴ് പേശുന്ന മമ്മൂട്ടി തമിഴകത്തെ ഇളക്കിമറിക്കുമോ എന്നു കണ്ടറിയണം. തമിഴ് ഓഡിയോ സി.ഡി. റിലീസ് കഴിഞ്ഞദിവസം നടന്നു.
മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറെ നിർണായകമായ ‘രാജമാണിക്യം’ അൻവർ റഷീദിന്റെ ആദ്യ സംവിധാന സംരംഭമാണ്. രഞ്ഞ്‌ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യാനിരുന്ന ചിത്രം ഒടുവിൽ രഞ്ഞ്‌ജിത്ത് ശിഷ്യന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിതുറക്കുകയായിരുന്നു.
Generated from archived content: cinema1_aug1_09.html Author: chithra_lekha