ടി.വി. ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ സുരേഷ്‌ഗോപി വീണ്ടും ഡബിൾ റോൾ കൈകാര്യം ചെയ്യുന്നു. ‘ഭൂമിമലയാളം’ എന്നു പേരിട്ടിട്ടുളള പ്രോജക്‌ടിൽ സുരേഷിന് മൂന്നു നായികമാരുണ്ട് – നവ്യാ നായർ, സംവൃത സുനിൽ, പ്രിയങ്ക നായർ. ജനുവിൻ സിനിമയുടെ ബാനറിൽ രേവതി ചന്ദ്രനും വി.പി. അംബരീഷും ചേർന്നു നിർമിക്കുന്ന ‘ഭൂമി മലയാളത്തി’ൽ നെടുമുടി വേണു, കെ.പി.എ.സി. ലളിത, പത്മസൂര്യ തുടങ്ങിയവരും മുഖ്യവേഷത്തിലുണ്ട്.. ഈ മാസം ഒടുവിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിക്കും. ഛായാഗ്രഹണം- എം.ജെ.രാധാകൃഷ്‌ണൻ.
വിലാപങ്ങൾക്കപ്പുറത്തിലെ നായികാ റോൾ അവതരിപ്പിച്ച പ്രിയങ്ക സുരേഷ്‌ഗോപി സിനിമയിൽ ഇത് രണ്ടാം പ്രാവശ്യമാണ്. ടി.വി. ചന്ദ്രന്റെ തമിഴ് ചിത്രത്തിൽ നവ്യ നായികാവേഷം കെട്ടിയിട്ടുണ്ട്. സംവൃത ഈ സംവിധായകനൊപ്പം ആദ്യമാണ്. അണുകുടുംബം ഡോട്ട്‌കോം, ലാൽ ജോസിന്റെ രണ്ടാംഭാവം എന്നീ ചിത്രങ്ങളിൽ സുരേഷ്‌ഗോപി ഇരട്ടറോളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്്്.
Generated from archived content: cinema1_aug19_08.html Author: chithra_lekha