സുരേഷ് ഗോപി ടൈറ്റിൽ റോളിലെത്തുന്ന ‘കിച്ചാമണി എം.ബി.എ’ ഓണത്തിന് പ്രദർശനത്തിനെത്തുന്നു. കൈക്കൂലി കൊടുത്ത് കാര്യങ്ങൾ നേടിക്കൊടുക്കുന്ന കഥാപാത്രമാണ് സുരേഷിന്റേത്. പ്രത്യയശാസ്ര്താപചയവും ധാർമിക മൂല്യത്തകർച്ചയും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ അഴിമതിയുടെ മൊത്തക്കച്ചവടക്കാരനായി, ഈ കാലഘട്ടത്തിന് കൈമോശം വന്ന സ്നേഹത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടേയും തുരുത്തുകൾ പണിയാൻ ഭഗീരഥപ്രയത്നം നടത്തുകയാണ് കിച്ചാമണി.
തിരക്കഥാരംഗത്തെ സ്ര്തീ സാന്നിധ്യത്തിന്റെ അഭാവം ശക്തമായി പരിഹരിച്ചുകൊണ്ട് അഷ്‌നാ ആഷ് രചിച്ച സുരേഷ് ഗോപിയുടെ ഈ ഓണക്കാഴ്‌ച സംവിധാനം ചെയ്യുന്നത് സമദ് മങ്കടയാണ്.
ബിജുമേനോൻ, ജയസൂര്യ, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ്, അബി, ബിജുക്കുട്ടൻ, സലീംകുമാർ, അഗസ്‌റ്റിൻ, രാജൻ പി. ദേവ്, നാരായണൻകുട്ടി, ജാഫർ ഇടുക്കി, നവ്യാ നായർ, പ്രിയങ്ക തുടങ്ങി ഒരു നീണ്ട താരനിരയുണ്ട് കിച്ചാമണിയിൽ. കാനേഷ് പൂനൂരിന്റെ ഗാനങ്ങൾക്ക് അലക്സ്‌പോൾ സംഗീതം നൽകി. ഹരിഹരപുത്രൻ ചിത്രസന്നിവേശവും, പി. സുകുമാർ ഛായാഗ്രഹണ സംവിധാനവും നിർവഹിക്കുന്നു. ഹിൽടോപ്പ് പ്രൊഡക്ഷന്റെ ബാനറിൽ ഹിൽടോപ്പ് സലിം നിർമ്മിക്കുന്ന കിച്ചാമണി എം.ബി.എ, ആദർശ് റിലീസ് ഓണത്തിന് തിയറ്ററിലെത്തിക്കുന്നു.
Generated from archived content: cinema1_aug18_07.html Author: chithra_lekha