കാസിം ബാബയായി ലാൽ എത്തുന്നു

ഷാജി കൈലാസും ദിലീപും ഒന്നിക്കുന്ന ‘ദി ഡോണി’ൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത്‌ ലാൽ വീണ്ടും അഭിനയരംഗത്ത്‌ സജീവമാകുന്നു. കാസിംബാബ എന്ന ശക്തമായ കഥാപാത്രമായി ലാൽ രൂപം മാറുന്നു. ദിലീപ്‌ അവതരിപ്പിക്കുന്ന ഉണ്ണികൃഷ്‌ണൻ എന്ന സലാമിന്റെ ഗോഡ്‌ഫാദറാണ്‌ കാസിം ബാബ. ഒരു നിർണായക ഘട്ടത്തിൽ ഉണ്ണികൃഷ്‌ണൻ ബാബയുടെ ജീവൻ രക്ഷിക്കുന്നതോടെയാണ്‌ ഇവർക്കിടയിൽ ആത്മബന്ധം ഉടലെടുക്കുന്നത്‌. ദക്ഷിണേന്ത്യയിലെ ശക്തരായ താരങ്ങളെ അവഗണിച്ചാണ്‌ ലാലിനെ ഈ കഥാപാത്രമാകാൻ ഷാജി കൈലാസ്‌ ക്ഷണിച്ചത്‌.

നിർമാതാവും വിതരണക്കാരനുമായി അണിയറയിൽ സജീവമായിരുന്ന ലാൽ അഭിനയജീവിതത്തിന്‌ ബോധപൂർവം ഇടവേള നൽകുകയായിരുന്നു. ‘ചാന്തുപൊട്ടിൽ’ ദിലീപിന്റെ അച്‌ഛനായി ഗംഭീരപ്രകടനം കാഴ്‌ചവെച്ച ലാൽ ഡബിൾ റോളിൽ പ്രത്യക്ഷപ്പെട്ട ‘ബംഗ്ലാവിൽ ഔത’യിലും ശ്രദ്ധിക്കപ്പെട്ടു. മീരാ ജാസ്‌മിൻ നായികയായ ‘ചണ്ടക്കോഴി’ എന്ന ചിത്രത്തിലൂടെ തമിഴ്‌ പ്രേക്ഷകരെയും ഈ നടൻ കീഴ്‌പ്പെടുത്തിയിരുന്നു. സംവിധാനരംഗത്ത്‌ വിജയകിരീടം ചൂടിയ ലാലിനെ ജയരാജാണ്‌ അഭിനയരംഗത്തെത്തിച്ചത്‌. ‘കളിയാട്ട’ത്തിൽ ഷേക്‌സ്‌പിയർ കഥാപാത്രമായ ‘ഇയാഗോ’യുടെ പ്രതിരൂപത്തെയാണ്‌ അവതരിപ്പിച്ചത്‌.

Generated from archived content: cinema1_aug16_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here