മമ്മൂട്ടിയുടെ ശിങ്കിടിയായി ബിജുക്കുട്ടൻ വീണ്ടും പ്രേക്ഷരിൽ ചിരിയുണർത്താൻ എത്തുകയാണ് ‘മായാബസാറി’ലൂടെ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന സിനിമ ഹിറ്റ് ചാർട്ടിൽ ഇടംകണ്ടാൽ ബിജുക്കുട്ടന്റെ കരിയറിലും അത് ബ്രേക്കായേക്കും.
ജോഷി സംവിധാനം ചെയ്ത ‘പോത്തൻവാവ’ക്കു വേണ്ടിയാണ് ബിജുക്കുട്ടൻ മമ്മൂട്ടിയുമായി ആദ്യം ഒന്നിച്ചത്. മമ്മൂട്ടിയുടെ അനുചരനായി ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന റോളായിരുന്നു. ജയസൂര്യയുടെ ‘ഷേക്സ്പിയർ എം.എ. മലയാളം’ അടക്കം അടുത്തിടെ റിലീസ് ചെയ്ത ചില ചിത്രങ്ങളിൽ ബിജുക്കുട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു.
Generated from archived content: cinema1_aug14_08.html Author: chithra_lekha