വീണ്ടും തമിഴ്‌ സെറ്റിൽ

ശ്രീലങ്കൻ സന്ദർശനത്തെ തുടർന്ന്‌ തമിഴ്‌ സിനിമാസംഘടനയുടെ കണ്ണിലെ കരടായ മലയാളി സുന്ദരി അസിൻ വീണ്ടും തമിഴ്‌ സിനിമാ സെറ്റിലെത്തി. ‘ബോഡിഗാർഡ്‌’ റീമേക്ക്‌ ‘കാവൽകാതലി’ൽ അഭിനയിക്കാൻ തിങ്കളാഴ്‌ചയാണ്‌ സുന്ദരി വന്നത്‌. സിദ്ദിഖ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‌ ആണ്‌ നായകൻ. ‘കാവൽക്കാരൻ’ എന്ന ടൈറ്റിലിൽ വിജയ്‌ക്ക്‌ തൃപ്‌തിയില്ലാതിരുന്നതിനെ തുടർന്ന്‌ ‘കാവൽകാതൽ’ എന്ന പേരുമാറ്റുകയായിരുന്നു.

സൽമാൻ ഖാൻ നായകനാകുന്ന ഹന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ ശ്രീലങ്കൻ ജനതയുമായി അടുത്തിടപഴകിയത്‌ താരസംഘടനയെ പ്രകോപിപ്പിച്ചിരുന്നു. അസിന്‌ തമിഴ്‌സിനിമയിൽ വിലക്ക്‌ ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. സംഘടനാതലപ്പത്തുള്ള ശരത്‌കുമാർ ഇടപെട്ടാണ്‌ അസിനെ വിലക്കിൽ നിന്ന്‌ രക്ഷപ്പെടുത്തിയതെന്ന്‌ വാർത്തകളുണ്ട്‌. ഷൂട്ടിംഗ്‌ ഏറെക്കുറെ പൂർത്തിയായ വിജയുടെ ‘കാവൽകാതൽ’ മുടങ്ങുമെന്ന ആശങ്കയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അസിനെ തുണക്കാൻ കഠിനപരിശ്രമം നടത്തിയത്രെ.

Generated from archived content: cinema1_aug13_10.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here