കോമഡി കഥാപാത്രത്തിലൂടെ തമിഴകത്ത് വീണ്ടും ശ്രദ്ധനേടുകയാണ് മലയാളിനായിക ജ്യോതിർമയി. പശുപതി നായകനാകുന്ന ‘വെടിഗുണ്ടു മരുകേശനി’ലെ പോലീസുകാരിയായി കോമഡിയും തനിക്കുവഴങ്ങുമെന്ന് തെളിയിച്ച് തമിഴിൽ ഗ്ലാമർ ഇമേജ് ബ്രേക്ക് ചെയ്‌തു കഴിഞ്ഞു സുന്ദരി. സുന്ദർസിയുടെ ‘തലൈനഗര’ത്തിലൂടെ തമിഴക പ്രവേശം നടത്തിയ ജ്യോതിർമയി അവിടെ 6 ചിത്രങ്ങളിൽ നായികയായി. പെരിയോർ മാത്രമാണ് നടിയുടെ അഭിനയമികവ് പുറത്തെടുത്ത ഏക തമിഴ് ചിത്രം.
അതേ സമയം മലയാളത്തിന്റെ മുൻനിര അഭിനേത്രികളിൽ പ്രഥമ ഗണനീയയാണ് ജ്യോതി. ‘ഭവ’ത്തിലൂടെ ദേശീയാംഗീകാരം നേടിയ നായിക മമ്മൂട്ടി, മോഹൻലാൽ, പൃഥിരാജ്, ജയറാം തുടങ്ങിയ പ്രമുഖർക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ ഭാര്യയായി ‘ഏകാദശി’യിൽ അടുത്തിടെ വേഷമിട്ടു.
Generated from archived content: cinema1_aug12_09.html Author: chithra_lekha