മോഹൻലാൽ-തുളസീദാസ് ടീം ‘മിസ്‌റ്റർ ബ്രഹ്‌മചാരി’ക്കുശേഷം ഒന്നിക്കുന്ന ‘കോളേജ് കുമാരൻ’ ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങുന്നു. ഫെയറിക്യൂൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി മാർട്ടിൻ നിർമിക്കുന്ന സിനിമ ക്യാമ്പസ് പശ്ചാത്തലത്തിലുള്ളതാണ്. സുരേഷ് പൊതുവാൾ തിരക്കഥ രചിക്കുന്ന സൂപ്പർതാര ചിത്രത്തിൽ പുതുമുഖങ്ങളും അണിനിരക്കും.
കോളേജ് ക്യാമ്പസിൽ കാന്റീൻ നടത്തുന്ന ശ്രീകുമാരൻ എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ‘കോളേജ് കുമാരനി’ൽ ലാൽ പ്രത്യക്ഷപ്പെടുക. വർഷങ്ങളായി കാന്റീൻ കോൺട്രാക്ട് എടുത്ത് നടത്തിവരുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റെത്. അച്ഛന്റെ മരണത്തെ തുടർന്നാണ് കാന്റീൻ ചുമതല കുമാരന് കൈവരുന്നത്. ക്യാമ്പസുമായി അടുത്തിടപഴകുന്ന ഈ ചെറുപ്പക്കാരന് നേരിടേണ്ടിവരുന്ന അനുഭവങ്ങൾ നർമത്തിൽ ചാലിച്ച് തുളസീദാസ് പുതിയ ചിത്രത്തിലൂടെ പറയുന്നു. പട്ടാള ഓഫീസറായിരുന്ന കുമാരൻ ജോലി ഉപേക്ഷിച്ചാണ് കാന്റീനിന്റെ നടത്തിപ്പുകാരനായി എത്തുന്നത്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള സ്‌ക്രിപ്‌റ്റ് വായിച്ച് ത്രില്ലടിച്ചിരിക്കുകയാണത്രെ സൂപ്പർതാരം. എമിൽ ആന്റ് എറിക് റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
മോഹൻലാലിന്റെ നായികയായി തമിഴകത്തെ മുൻനിര താരത്തെയാണ് പരിഗണിക്കുന്നത്.
Generated from archived content: cinema1_apr9_07.html Author: chithra_lekha