‘തിരക്കഥ’യിൽ ഭാഗ്യം തേടുന്ന അജ്‌മൽ

രഞ്ഞ്‌ജിത്തിന്റെ പുതിയ സിനിമ ‘തിരക്കഥ’യിലൂടെ മാതൃഭാഷയിൽ വീണ്ടും ഭാഗ്യം തേടുകയാണ്‌ യുവനായകൻ അജ്‌മൽ അമീർ. പൃഥ്വിരാജ്‌-പ്രിയാമണി ജോഡി അണിനിരക്കുന്ന ചിത്രത്തിൽ നിർണായക പ്രാധാന്യമുളള കഥാപാത്രത്തെയാണ്‌ അജ്‌മൽ പ്രതിനിധീകരിക്കുന്നത്‌. കാപിറ്റോൾ തീയേറ്ററും വർണചിത്രയും ചേർന്നു നിർമിക്കുന്ന തിരക്കഥയിൽ ജഗതി ശ്രീകുമാർ, സിദ്ദിഖ്‌, നിഷാന്ത്‌ സാഗർ എന്നിവരും ശ്രദ്ധേയ റോളിലുണ്ട്‌.

ആതുരശുശ്രൂഷാരംഗത്തുനിന്നുമാണ്‌ അജ്‌മൽ സിനിമയുടെ വർണലോകത്ത്‌ എത്തിയത്‌. ഉദയ്‌ അനന്തന്റെ ‘പ്രണയകാല’ത്തിലെ പ്രണയനായകനെ അവതരിപ്പിച്ച്‌ അരങ്ങേറ്റം നടത്തിയ അജ്‌മൽ തമിഴകത്തും ഇതിനകം പ്രശസ്‌തനായിക്കഴിഞ്ഞു. നരേൻ നായകനായ ‘അഞ്ചാതെ’യിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആലുവ സ്വദേശിയായ അജ്‌മൽ രഞ്ഞ്‌ജിത്ത്‌ സൃഷ്‌ടിച്ച കഥാപാത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയേക്കും.

Generated from archived content: cinema1_apr30_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here