‘കങ്കാരു’വിനുശേഷം രാജ് ബാബു സംവിധാനം ചെയ്യുന്ന സിനിമയിൽ ദിലീപ് നായകനാകുന്നു. അരോമ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റേ തിരക്കഥ വി.സി. അശോക് രചിക്കുന്നു. സാലു ജോർജ് ക്യാമറ ചലിപ്പിക്കുന്ന ദിലീപ് ചിത്രം ജൂലൈയിൽ തുടങ്ങും. നായികയെയും മറ്റു താരങ്ങളെയും തീരുമാനിച്ചുവരുന്നു.
രാജ്‌ബാബുവിന്റെ സംവിധാന അരങ്ങേറ്റം തന്നെ ദിലീപിനെ നായകനാക്കിയിരുന്നു. ദിലീപ് – ഭാവന ജോഡി അണിനിരന്ന ‘ചെസ്’ വൻവിജയവുമായിരുന്നു. വീണ്ടും ഈ ടീം ഒന്നിക്കുന്നത് പ്രേക്ഷകരിൽ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.
ജയറാമിനെ നായകനാക്കി എടുക്കാനിരുന്ന ‘പ്ലാസ്‌റ്റിക് സർജറിക്കു നീട്ടിവെച്ചാണ് രാജ്‌ബാബു ദിലീപ് ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നത്.
Generated from archived content: cinema1_apr15_08.html Author: chithra_lekha