പോലീസ് വേഷങ്ങളിൽ ഏറെ തിളങ്ങുന്ന സുരേഷ്‌ഗോപിയുടെ പുതിയ സിനിമക്ക് ഐ.ജി. എന്നു പേരിട്ടു. ‘മാടമ്പി’ക്കുശേഷം ബി. ഉണ്ണികൃഷ്‌ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. മഹി ചിത്രം നിർമ്മിക്കുന്നു.
ബി. ഉണ്ണികൃഷ്‌ണൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘സ്‌മാർട്ട് സിറ്റി’യിലും സുരേഷ്‌ഗോപിയായിരുന്നു നായകൻ. ജയസൂര്യ – ഗോപിക ജോഡി പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്‌ത സിനിമ പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാടമ്പിയുടെ വൻ വിജയത്തിനുശേഷമെത്തുന്ന ബി. ഉണ്ണികൃഷ്‌ണൻ ചിത്രമെന്ന നിലയിൽ ഈ പ്രോജക്‌ട് സുരേഷിനും അനുഗുണമായേക്കും.
Generated from archived content: cinema19_dece19_08.html Author: chithra_lekha