ഗ്ലാമറാകാനില്ല

മലയാളിസുന്ദരി അനന്യ ഇളയദളപതി വിജയിന്റെ നായികാപദം നിരാകരിച്ച വാർത്ത ചലച്ചിത്രവൃത്തങ്ങളിൽ സംസാരവിഷയമാകുന്നു. ഗാനരംഗത്ത്‌ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടണമെന്ന്‌ അണിയറക്കാരുടെ നിർബന്ധമാണ്‌ പ്രൊജക്‌ട്‌ വേണ്ടെന്നുവക്കാൻ സുന്ദരിയെ നിൽബന്ധിതയാക്കിയത്‌.

ഒരു കാരണവശാലും ഗ്ലാമറസായി പ്രേക്ഷകർക്ക്‌ മുന്നിൽ എത്തില്ലെന്ന ദൃഢനിശ്ചയത്തിലൂടെ യുവനായികമാർക്കിടയിൽ വ്യത്യസ്‌തയാകുകയാണ്‌ അനന്യ. തുടക്കത്തിൽ ഗ്ലാമർ റോളുകളോട്‌ വിമുഖത കാണിക്കാറുണ്ടെങ്കിലും പ്രതിഫലത്തുക ഉയരുന്നതനുസരിച്ച്‌ നിലപാട്‌ മാറുന്നത്‌ തമിഴകത്ത്‌ ചേക്കേറുന്ന മലയാളി നായികമാരുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. അംബിക-രാധ സഹോദരിമാർ മുതൽ രമ്യ നമ്പീശൻ വരെ എത്രയെത്ര ഉദാഹരണങ്ങൾ. കാവ്യ മാധവൻ, സംവൃത സുനിൽ തുടങ്ങി വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ അനന്യയെപ്പോലെ ഗ്ലാമർ റോളുകളോട്‌ മുഖംതിരിച്ചിട്ടുള്ളത്‌. യുവനായികമാർ കൊതിക്കുന്ന വിജയ്‌ ചിത്രത്തിലേക്കുള്ള ഓഫറാണ്‌ സുന്ദരി ഒറ്റയടിക്ക്‌ ഒഴിവാക്കിയത്‌.

Generated from archived content: cinema1.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here