ബാബു ആന്റണി ഇരട്ട വേഷത്തിൽ

കെ.ബി. മധുവിന്റെ ‘ശംഭു’വിൽ അച്‌ഛനും മകനുമായി ബാബു ആന്റണി ഇരട്ടവേഷത്തിലെത്തുന്നു. നീണ്ട ഇടവേളക്കുശേഷം ബാബു വൃദ്ധ കഥാപാത്രമാവുകയാണ്‌, ഈ ചിത്രത്തിലൂടെ. ഭരതന്റെ ‘വൈശാലി’യിൽ ലോകപാദ രാജാവിനെ അവതരിപ്പിക്കാനാണ്‌ ബാബു ആദ്യമായി തല നരപ്പിച്ചത്‌. പിന്നീട്‌ വില്ലനായും നായകനായും ആക്ഷൻ റോളുകളിലെത്തിയെങ്കിലും വൃദ്ധ കഥാപാത്രങ്ങളൊന്നും ഈ നടനെ തേടിയെത്തിയിരുന്നില്ല.

‘ഭരത്‌ ചന്ദ്രൻ ഐ.പി.എസി’ലൂടെ മലയാളത്തിൽ ആക്ഷൻ തരംഗം തിരിച്ചെത്തിയത്‌ ബാബു ആന്റണിക്ക്‌ പ്രതീക്ഷ നൽകുകയാണ്‌.

സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പിനെ ഒരിക്കലും ആശ്രയിക്കാത്ത ഈ താരം മമ്മൂട്ടിയുടെ ‘ബ്ലാക്കി’ലൂടെയാണ്‌ ഒടുവിൽ മലയാളത്തിലെത്തിയത്‌. ‘വജ്ര’ത്തിലെ വില്ലൻ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Generated from archived content: cenima2_sep7_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here