നഗര വാർത്തകൾ…

പത്രങ്ങൾ എഴുതിയത്‌ ഃ

വായിച്ചു മറക്കാനിതാ

ഒരു പുതിയ വാർത്ത

നഗരം പരസ്യമായ്‌ പറഞ്ഞത്‌ഃ

ഇനിമേൽ നിരോധിച്ചിരിക്കുന്നു

ഭിക്ഷാടനം; ഭിക്ഷാടകരേയും

നഗരത്തിനിനി വേണ്ടത്രേ

ചളുങ്ങിയ പാത്രങ്ങളും കീറത്തുണികളും

(രഹസ്യമായ്‌)ഃ ഇനി വെളുത്തിട്ട്‌ തന്നെ കാര്യം

ഒരാഴ്‌ച കൊണ്ട്‌ നീങ്ങുമല്ലോ

മുഖക്കുരുക്കളും കറുത്ത പാടുകളും

ഭിക്ഷാടകരുടെ നന്ദി പ്രസ്താവനയിൽ നിന്ന്‌ ഃ

നഗരമേ, നീ ഭിക്ഷയായ്‌ തന്ന

നാലു ചുവരുകൾക്കുള്ളിൽ

തിരഞ്ഞോളാം ഞങ്ങൾ

ജീവന്റെയർത്ഥം; അർത്ഥമില്ലായ്മയും

മറന്നോളാം ഞങ്ങൾ

വിശപ്പിന്റെ നാനാർത്ഥങ്ങൾ

പോരെങ്കിൽ, ഞങ്ങളെത്തന്നെയും.

ദാരിദ്ര്യമേ നിരോധിച്ചില്ലല്ലോ

അത്രയും നന്ദി.

വഴി പോക്കയായ ഒരു ദോഷൈകദൃക്ക്‌ പറഞ്ഞത്‌ ഃ

നഗരം ഉണ്ട്‌, കൈകഴുകി,

ഏമ്പക്കമിട്ട്‌, കമിഴ്‌ത്തിയ

പാത്രത്തിനുള്ളിലില്ലപോലും വായു

പിന്നല്ലേ ഒരു ചീരക്കഷ്ണം

Generated from archived content: poem2_july11_07.html Author: chithra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here