ബന്ധു എന്നൊന്ന്
പറഞ്ഞു കേൾക്കുമ്പോൾ
ക്ഷോഭകാലത്തും
ചിരിച്ചു പോകും ഞാൻ
ചരട് കെട്ടിന് കൂടുന്നൂ-
പിന്നെ ചാവിന് കണ്ട്
മടക്കമെന്തൊരു-
നുഭയശൂന്യതയാണു ബന്ധുത്വം
അടുക്കയും വേണ്ട-
അടുപ്പിക്കയും വേണ്ട
കനൽ വഴിയിലും
നിനക്ക് നീ തുണ
പക്ഷേ-
ഉയിർ കൊടുത്തും നീ
ചേർക്ക തോഴനെ,
അവൻ കൊടുങ്കാറ്റിൽ
നിനക്ക് കൈ തരും
പ്രളയകാലത്ത്
നിനക്കുയിർ തരും.
Generated from archived content: poem_mar21_09.html Author: chendhapooru