നദികളെ രക്ഷിക്കുക

നമ്മുടെ നദികള്‍ നശിക്കാന്‍ കാരണം അനിയന്ത്രിതമായ മണലെടുപ്പ് കൊണ്ടാണെന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ഈ മണലെടുപ്പ് കൂറ്റന്‍ കെട്ടിടങ്ങളും മണി മന്ദിരങ്ങളും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണല്ലോ പ്രധാനമായും ഉപയോഗിക്കുന്നത്. അനാവശ്യമായ കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുകയാണെങ്കില്‍ മണലെടുപ്പ് ഒരു പരിധിവരെ തടയാനാകും. ഒരു നിശ്ചിത അളവിലധികം വിസ്തൃതി വരുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അതിന്റെ നിര്‍മ്മാണത്തിന് ആകെ വരുന്ന ചെലവിന്റെ അത്രയും തുക സര്‍ക്കാരിലേക്ക് അടക്കണം എന്നൊരു നിയമം ഉണ്ടാക്കണം. തങ്ങളുടെ പണക്കൊഴുപ്പും പ്രൗഡിയും പ്രകടിപ്പിക്കാന്‍ വന്‍കിട മന്ദിരങ്ങള്‍ പണിയുന്നവര്‍ വന്‍തോതില്‍ പ്രകൃതി വിഭവങ്ങള്‍കൂടി ചൂഷണം ചെയ്യുന്നു എന്ന് തിരിച്ചറിയുന്നില്ല. ഇവിടെ മണലെടുപ്പ് അനത്രികൃതമായി നടക്കുന്നു എന്ന കാര്യം രഹസ്യമൊന്നുമല്ല. അത് അങ്ങേയറ്റം തെറ്റും നിയമവിരുദ്ധവുമാണ്. എന്നാല്‍ അംഗീകൃതമായ മണലെടുപ്പും നിയന്ത്രിക്കപ്പെടെണ്ടാതാണ്. മണലെടുപ്പ് അംഗീകൃതമെന്നോ അനംഗീകൃതമെന്നോ അല്ല നോക്കേണ്ടത് അത് രണ്ടും നദികള്‍ക്ക് ദോഷമുണ്ടാക്കുന്നതല്ലേ എന്നാണ്. ഒട്ടും മണല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതല്ല ഇതിനര്‍ത്ഥം. അംഗീകൃത മനലെടുപ്പിനും നിയന്ത്രണം അനിവാര്യമായിരിക്കുന്നു.

വന്‍കിട കെട്ടിടനിര്‍മ്മാണം പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നെല്‍വയലുകളും കുന്നുകളും നികത്തുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പുറമെയാണിത്. നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ കുന്നുകൂടുന്നു. അത് നടപ്പാക്കാനുള്ള സംവിധാനം ഫലപ്രദമല്ല എന്നതാണ് വാസ്തവം.

ഈ ഭുമി കുറെ കൂടാന്‍ കെട്ടിടങ്ങള്‍ കെട്ടി ഇന്നോ നാളെയോ അവസാനിപ്പിക്കാന്‍ ഉള്ളതല്ല. ഇപ്പോള്‍ ജീവിക്കുന്നവര്‍ക്ക് തോന്ന്യാസം കാണിക്കാനുള്ളതുമല്ല. അനന്ത കോടി മനുഷ്യ തലമുറകള്‍ക്കും, മറ്റ്‌ കോടിക്കണക്കിനു ജീവികള്‍ക്കും വസിക്കാന്‍ ഉള്ളതാണ്.

ധൂര്‍ത്തും ദുരഭിമാനവും ഉപേക്ഷിച്ചാല്‍ മാതമേ രക്ഷയുള്ളൂ എന്നാണ് മലയാളി മനസ്സിലാക്കേണ്ടത്.

Generated from archived content: essay1_jan8_13.html Author: chemmaniyod_haridasan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here