മൂത്താര് വക്കീലിനെ ഓരോ കോടതിയിലും നമുക്ക് കാണാം. കുശാഗ്രബുദ്ധിയും രസികനുമായ ഇദ്ദേഹത്തിന്റെ ഇടപെടലുകൾ നിയമത്തിന്റെ വരച്ചവരകൾക്കപ്പുറത്തേയ്‌ക്കുളളതാണ്. എങ്കിലും നീതിബോധം കളയാതെ ഈ വക്കീൽ ഏവർക്കും പ്രിയങ്കരനാകുന്നു. കോടതികളിലും വക്കീൽ ആഫീസുകളിലും നിലനില്‌ക്കുന്ന സമകാലികവും കാലങ്ങളായി നിലനില്‌ക്കുന്നതുമായ അനുസരണക്കേടുകളുടെ തിരുത്തലായി മൂത്താര് വക്കീൽ നിലകൊളളുന്നു. ആരേയും വേദനിപ്പിക്കാതെ എന്നാൽ കൊക്കിന് വെച്ച വെടി കൊക്കിനുതന്നെ കൊടുത്തുകൊണ്ട് മൂത്താര് വക്കീൽ അപ്രിയസത്യങ്ങളുടെ നാവാകുന്നു.
പ്രശസ്‌ത ചെറുകഥാകൃത്ത് അഡ്വഃ ചന്ദ്രശേഖരൻ നാരായണൻ, താൻ കേട്ടും കണ്ടും അറിഞ്ഞ കോടതി അനുഭവങ്ങൾ മൂത്താര് വക്കീൽ കഥകളിലൂടെ പറയുകയാണ്. ഈ കഥകൾ പുഴ മാഗസിന്റെ വരും ലക്കങ്ങളിലൂടെ വായിക്കാം.
Generated from archived content: moothaaru_mar21_08.html Author: chandrasekhar-narayan