ക്രൈംബ്രാഞ്ച് ഐ.ജി ഋഷിരാജ് സിംഗിനെ സ്ഥലംമാറ്റിയത് അബ്‌ക്കാരികളുടെ സമ്മർദ്ദത്തിനു വഴങ്ങിയല്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. കൂടുതൽ ഉയർന്ന നിലയിലുളള അന്വേഷണച്ചുമതല നല്‌കാനാണ് അദ്ദേഹത്തെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
അന്തർ സംസ്ഥാന സ്‌പിരിറ്റ് കളളക്കടത്ത് അന്വേഷണസംഘം തലവൻ എന്ന സ്ഥാനത്തുനിന്നും ഋഷിരാജിനെ മാറ്റിയത് അബ്‌ക്കാരികളുടെ സമ്മർദ്ദത്താലാണെന്ന ആരോപണം ഉയർന്നിരുന്നു.
മറുപുറം ഃ കാള വാലുപൊക്കുമ്പോഴേ അറിയാം അതെന്തിനാണെന്ന്. അതുകണ്ട് കയറെടുക്കുന്നവരുണ്ടാകാം… പക്ഷെ ഇവിടെ അത് വായ്‌പോയ വാക്കത്തിയാണ് മുഖ്യമന്ത്രീ… കാറ്റും ഒഴുക്കും പടിഞ്ഞാറോട്ടാകുമ്പോൾ കാവേരിവളളം കിഴക്കോട്ട് ഒഴുകുമെന്ന് കരുതിയാൽ ശരിയാവില്ലല്ലോ. ഏതായാലും ഋഷിരാജിനു കൊടുത്ത ഉയർന്ന സ്ഥാനം കൊളളാം. ഇന്റലിജൻസ് സെക്യൂരിറ്റിവിഭാഗം ഐ.ജി. ഏതാണ്ട് പുരാണ നാടകത്തിലെ കുന്തക്കാരന്റെ വേഷം. കൂടെയുളളവരെല്ലാം കൂടി നമ്മുടെ മുഖ്യനെ മൂലയിൽ ഇരുത്തിയതുപോലെ ഋഷിരാജിന്റെ കാര്യവും തഥൈവാ… ഇനി സ്‌പിരിറ്റ് കളളും കുടിച്ച്, വ്യാജസിഡിയുമൊക്കെ കണ്ട് പുളളിക്കാരൻ കാലം കഴിക്കട്ടെ.
Generated from archived content: maru2_mar27_08.html Author: chanakyan