ശ്രീശാന്തിന്‌ ഹർഭജൻ വക ചെകിടത്തടി

ഐ.പി.എൽ പഞ്ചാബ്‌ ഇലവന്റെ മലയാളിതാരത്തെ മുംബൈ ഇന്ത്യൻസ്‌ ക്യാപ്‌റ്റൻ ഹർബജൻ സിംഗ്‌ മുഖത്തടിച്ചു. മൽസരത്തിൽ തോറ്റ ഹർഭജനെതിരെ ശ്രീശാന്ത്‌ കമന്റടിച്ചപ്പോഴാണ്‌ ചെകിടത്തടി വീണത്‌. ഹർഭജന്റെ നടപടി ന്യായീകരിക്കാനാവില്ലെന്ന്‌ പഞ്ചാബ്‌ കിംഗ്‌സ്‌ താരങ്ങളും കോച്ച്‌ ടോം മൂഡിയും പറഞ്ഞു. ടീം ഉടമ പ്രീതി സിന്റ ശ്രീശാന്തിനെ ആശ്വസിപ്പിച്ചു. സംഭവത്തിനുശേഷം ഹർഭജൻ സിംഗ്‌ ഡ്രെസ്സിംഗ്‌ റൂമിലെത്തി ശ്രീശാന്തിനോട്‌ മാപ്പു പറഞ്ഞു.

മറുപുറംഃ അന്തർദ്ദേശീയ മത്സരങ്ങളിൽ കമന്റടിച്ചാൽ പിഴയാണ്‌ ശിക്ഷയെങ്കിൽ ഐ.പി.എല്ലിൽ കമന്റിനു ശിക്ഷ കരണത്തടിയാണെന്ന പാഠം ഇതോടെ എല്ലാവരും പഠിച്ചല്ലോ… ഏതായാലും ക്രിക്കറ്റിന്റെ മാറ്റം ഗംഭീരമായി. എതിർടീമുകളെ കണ്ണുരുട്ടിയും കോപ്രായം കാണിച്ചും പേടിപ്പിക്കുന്ന ഇന്ത്യൻ ടീമിലെ ചൂടൻ കുട്ടികളെ പരസ്പരം തല്ലിക്കാൻ കഴിഞ്ഞതുതന്നെ ഐ.പി. എല്ലിന്റെ വിജയം. ഇനി സച്ചിന്റെ തലയിൽ ധോണി ബാറ്റുകൊണ്ട്‌ അടിക്കുന്നതുകൂടി കണ്ടാൽ ഈ ക്രിക്കറ്റ്‌പൂരം സമ്പൂർണമാകും.

സാരമില്ല ശ്രീശാന്തേ…. തത്‌കാലം ശാന്തനാകൂ. എന്നെങ്കിലും ഭാജി കൊച്ചിവഴി വന്നാൽ, മട്ടാഞ്ചേരിയിലെ പിളേളർക്ക്‌ ക്വട്ടേഷൻ കൊടുത്ത്‌ കാര്യം ഒതുക്കാം… ക്രിക്കറ്റ്‌ കാണാൻ അർദ്ധനഗ്‌നരായ ചീയേഴ്‌സ്‌ ഗേൾസ്‌ വേണമെന്നു പറയുന്ന ഐ പി എൽ ലീഗിലെ തല്ലിന്‌ ഇതൊക്കെയേ പറ്റൂ.

Generated from archived content: maru2_apr26_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here