പാറമേക്കാവും തിരുവമ്പാടിയും സർക്കാരിന്‌ വിട്ടുകൊടുക്കണം ഃ വെളളാപ്പളളി

നാട്ടുകാരുടെയും സർക്കാരിന്റെയും ഉൾപ്പെടെ ലഭിക്കുന്ന വരുമാനം സ്വകാര്യസ്വത്തായി ഉപയോഗിക്കുന്ന പാറമേക്കാവ്‌-തിരുവമ്പാടി ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന്‌ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. സവർണർക്കുമാത്രം അംഗത്വമുളള തിരുവമ്പാടി – പാറമേക്കാവ്‌ ക്ഷേത്രങ്ങളിൽ പൂരത്തിന്റെ പേരിൽ കോടികളാണ്‌ പിരിച്ചെടുക്കുന്നത്‌. എസ്‌.എൻ.ഡി.പി യോഗത്തിനു കീഴിലുളള ക്ഷേത്രങ്ങൾ സർക്കാരിന്‌ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ തൃശൂർപൂരം കണ്ട്‌ കണിച്ചുകുളങ്ങരയിലെ അണ്ണാൻ വാ പൊളിച്ചിട്ട്‌ കാര്യമുണ്ടോ. അല്ലേലും ഇത്‌ നടേശൻ മുതലാളിയുടെ സ്ഥിരം നമ്പറാ… തിരിച്ചു കടിക്കില്ല എന്നുറപ്പുളള സകല പട്ടിയുടേയും വായിൽ മുതലാളി കോലിടും. എൻ.എൻ.ഡി.പിയുടെ കീഴിലുളള എല്ലാ വിദ്യാലയങ്ങളിലും നിയമനം പി.എസ്‌.സിക്കു വിടാം എന്ന്‌ പളളീലച്ചന്മാരോട്‌ ഇതുപോലൊരു വീരവാദം മുഴക്കിയല്ലോ. ദേ ഇപ്പോൾ കളി തിരുവമ്പാടി – പാറമേക്കാവുകാരോടായി. ഇപ്പറഞ്ഞ കാര്യങ്ങൾ എഴുതിവച്ചു കൊടുത്തതിനുശേഷം പോരെ വാളെടുത്ത്‌ തുളളാൻ. തിരുവമ്പാടി പാറമേക്കാവിലെ സവർണ കേന്ദ്രീകരണം കണ്ടിട്ട്‌ മുതലാളിക്ക്‌ സഹിക്കുന്നില്ല അല്ലേ… ഏത്‌ എസ്‌.എൻ.ഡി.പി – ഈഴവ സമാജങ്ങളുടെ ക്ഷേത്രത്തിലാണ്‌ ഈഴവർക്കു താഴെയുളളവർക്ക്‌ കമ്മറ്റിപ്രവേശനം. ചിലപ്പോൾ കരിമുരുന്നിന്‌ തീകൊടുത്താനും ചെണ്ട കൊട്ടാനുമൊക്കെ ചിലർ കാണുമായിരിക്കും. ഇങ്ങനെ മേലോട്ടുമാത്രം നോക്കി അഭിപ്രായം പറയല്ലേ മുതലാളി….

Generated from archived content: maru2_apr21_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English