പീഡനക്കേസിൽ മുൻമന്ത്രി പി.ജെ. ജോസഫിനോട് ഏപ്രിൽ 29ന് ഹാജരാകാൻ തമിഴ്‌നാട്, ആലത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാമനാഥൻ ഉത്തരവിട്ടു. ജോസഫിനെതിരെ പോലീസിന്റെ 93 പേജുളള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. വിമാനയാത്രയ്‌ക്കിടെ ജോസഫ് തന്നെ പീഡിപ്പിച്ചു എന്ന ലക്ഷ്‌മി ഗോപാലസ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംഭവത്തെപ്പറ്റി കേരളസർക്കാർ ഐ.ജി. ബി. സന്ധ്യയെക്കൊണ്ട് അന്വേഷിപ്പിച്ചിരുന്നു. പരാതി ശരിവയ്‌ക്കുംവിധമായിരുന്നു ഐജിയുടെ റിപ്പോർട്ട്.
മറുപുറംഃ അന്ന് മുൻമന്ത്രിദേഹത്തിന്റെ ഒരു കൈ ഒടിഞ്ഞിരുന്നത് കൊണ്ട് ഇത്രയേ സംഭവിച്ചുളളൂ. ആ കൈകൂടി ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക. ഇനി കോടതിവിധി വരുമ്പോൾ അറിയാം സിനിമയിലെ ജോസ്‌പ്രകാശിനും ടി.ജി. രവിക്കുമൊക്കെ ഒരു ‘രാഷ്‌ട്രീയ’ പിൻഗാമി ഉണ്ടാകുമോ എന്ന്. എങ്ങാനും വിധി എതിരായാൽ ബസ്സുകളിലെ നിമിഷകാമുകന്മാർക്ക് ഒരു ജീവിക്കുന്ന രക്തസാക്ഷിയെ കിട്ടും. കൂടെയുളള പാലംവലി തോമാസച്ചായൻമാർ അങ്ങയെ പുറത്താക്കാനുളള ഭജനപ്പാട്ടുകൾ തുടങ്ങിക്കഴിഞ്ഞു. ഇനി നമ്മുടെ വയറ്റത്തടിച്ചുപാട്ടു കൊണ്ട് വലിയ രക്ഷ ഉണ്ടാകുമെന്ന് കരുതുന്നില്ല ജോസപ്പുചേട്ടായീ….
Generated from archived content: maru1_mar31_08.html Author: chanakyan