ഹൊഗനക്കൽ പദ്ധതിയോടുളള കർണാടക ഗവൺമെന്റിന്റെ നിലപാടിനെതിരെ ചെന്നൈയിൽ തമിഴ് സിനിമാരംഗത്തെ താരങ്ങൾ നടത്തിയ നിരാഹാരസമരത്തിൽ പങ്കെടുക്കാത്തതിന് അസിൻ, മീരാജാസ്‌മിൻ, നവ്യാനായർ തുടങ്ങിയവർക്കെതിരെ തമിഴ് സിനിമാപ്രവർത്തകർ നടപടിക്കൊരുങ്ങുന്നു.
മറുപുറംഃ പ്രിയ തമിഴ് തിരൈപട മക്കളേ, ഹൊഗനക്കൽ എന്നു മാത്രമല്ല ഞങ്ങളുടെ മുല്ലപ്പെരിയാർ എന്നുവരെ കേൾക്കാത്ത എട്ടുംപൊട്ടും തിരിയാത്ത പിളേളരാണിവർ. മുല്ലപ്പെരിയാർ പൊട്ടിയാൽ കാസർഗോഡ് വെളളത്തിലാകുമോ എന്നു ചോദിക്കുന്ന ടൈപ്പുകൾ.
ഞങ്ങളുടെ നാട്ടിലാണെങ്കിൽ ആണ്ടുംകൊല്ലവുമെത്തി ഒന്നോ രണ്ടോ പടങ്ങളാണ് പുറത്തിറങ്ങുന്നത്. തീയറ്ററുകളായ തീയറ്ററുകൾ മുഴുവൻ പൊളിച്ച് വെടിപ്പാക്കുകയുമാണ്. പാവത്തുങ്ങൾ കഞ്ഞീവെളളം കുടിച്ച് ജീവിക്കട്ടെ. ഇനിയൊരു സത്യാഗ്രഹം ഉണ്ടെങ്കിൽ കുടുംബം അടച്ച് പങ്കെടുക്കാൻ വരും ഇവർ. എങ്കിലും മുല്ലപ്പെരിയാർ മൂക്കുമ്പോൾ കേരളത്തിന്റെ പന്തലിനുതാഴെ നിരാഹരിക്കാൻ ഈ കുഞ്ഞുങ്ങളെ വിട്ടുതരണേ….
Generated from archived content: maru1_apr8_08.html Author: chanakyan