പോലീസ്‌ വേഷത്തിൽ ഉദ്‌ഘാടനം; സുരേഷ്‌ഗോപിക്കെതിരെ ഹർജി

കൊച്ചിയിൽ ജനമൈത്രി സുരക്ഷാപദ്ധതി ഉദ്‌ഘാടനം ചെയ്യാൻ പോലീസ്‌ സൂപ്രണ്ടിന്റെ വേഷത്തിലെത്തിയ നടൻ സുരേഷ്‌ ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹർജി. അഭിഭാഷകനായ എം. എ ഫിറോഷ്‌ സമർപ്പിച്ച ഹർജി മൊഴി രേഖപ്പെടുത്താൻ മേയ്‌ മൂന്നിലേക്ക്‌ മാറ്റിവച്ചു. ഔദ്യോഗികചിഹ്നങ്ങൾ ആലേഖനം ചെയ്‌ത യൂണിഫോം അണിഞ്ഞ്‌ ചടങ്ങിനെത്തിയ സുരേഷ്‌ഗോപിയെ അസിസ്‌റ്റന്റ്‌ കമ്മീഷണർ അടക്കമുളള ഉദ്യോഗസ്ഥർ സ്വീകരിച്ചാനയിച്ചത്‌ അപമാനകരമാണെന്ന്‌ ഹർജിയിൽ പറയുന്നു.

മറുപുറംഃസ്‌മരണ വേണം സ്‌മരണ….. ഉണ്ടക്കണ്ണും കൊമ്പൻമീശയും തഞ്ചത്തിലൊരു ബലാൽസംഗവും പിന്നെ പിടിപ്പത്‌ കൈക്കൂലിയും കളളുമായി നടന്നിരുന്ന കെ.പി.എ.സി അസീസിനെപോലെയുളള സിനിമാപോലീസ്‌ രൂപങ്ങളിൽ നിന്നും വ്യത്യസ്‌തമായി നെഞ്ചുനിവർത്തി ഏതു കൊമ്പനേയും കരണത്തുനോക്കി പെടക്കാൻ കെല്പുളള ആണുങ്ങൾ കേരളാ പോലീസിലുണ്ടാകാം എന്ന്‌ ജസ്‌റ്റ്‌ റിമമ്പർ ദാറ്റിലൂടെ കാണിച്ചുകൊടുത്തത്‌ ഈ പാവം നടനാണേ…. എന്തിന്‌ ഋഷിരാജ്‌ സിംഗിനുപോലും, തരികിടകൾ മാത്രമുളള കേരളമെന്ന ഇട്ടാവട്ടത്ത്‌ തായം കളിക്കാൻ ശേഷിയുണ്ടാക്കിയതിലും ഒരു പങ്ക്‌ ഈ പാവത്താനാണേ…. ഇങ്ങനെയും ചില പോലീസുകാർ കേരളത്തിലുണ്ടോ എന്ന്‌ ജനങ്ങൾക്ക്‌ അത്ഭുതം നല്‌കിയ ഇങ്ങേരോടുതന്നെ വേണമായിരുന്നോ ഈ പാതകം. ഊടായ്‌പുകൾ കാട്ടി വേഷം മാറി നടക്കുന്ന ഒട്ടേറെ പോലീസുകാർ നമ്മുടെ കേരളത്തിൽ വിലസുമ്പോൾ പോലീസു നന്നാവണമെങ്കിൽ നന്നാകട്ടെ എന്ന്‌ ആത്മാർത്ഥമായി ആഗ്രഹിച്ച ഈ നടന്റെ പ്രകടനം ഒരു പ്രച്ഛന്നവേഷമത്സരമാണെന്നു കരുതിയാൽ മതിയായിരുന്നു….

Generated from archived content: maru1_apr2_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English