ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിസും ഡെക്കാൺ ചാർജേഴ്‌സും തമ്മിലുളള ട്വന്റി20 കളികാണാൻ രാഹുൽഗാന്ധിയും പ്രിയങ്ക വധേരയും റോബർട്ട് വധേരയും എത്തി. കൊൽക്കത്തയിൽ നടന്ന കളിയിൽ കൊൽക്കത്തനൈറ്റ് റൈഡേഴ്‌സിന്റെ ഉടമ ഷാരൂഖ് ഖാനോടും ഭാര്യ ഗൗരിയോടുമൊപ്പമാണ് ഇവർ കളി ആസ്വദിച്ചത്.
മറുപുറംഃ അതു കലക്കി. യുപിയിലെ ആദിവാസി ഊരുകളിൽ തീറ്റയും ഉറക്കവുമൊക്കെ കഴിഞ്ഞ് ചെക്കൻ നേരെ പൊന്തിയത് ഐ.പി.എല്ലിൽ. ഇന്ത്യയെ കണ്ടെത്താൻ തുടങ്ങിയ യാത്ര ഇവിടെവരെ എത്തിച്ചത് ഗംഭീരമായി. ലോകോത്തര കളിക്കാരെ പോരുകോഴികളെപ്പോലെ കാശുകൊടുത്ത് വാങ്ങി കളളുകച്ചവടക്കാരും സിനിമാക്കാരും മുട്ടൻ മുതലാളിമാരും പങ്കിട്ടെടുത്ത് നടത്തുന്ന മാമാങ്കത്തിന് മാറ്റ് കൂട്ടാൻ ഇന്ത്യൻ ദേശീയതയുടെ പുതിയ പ്രതീക്ഷയായ രാഹുലൻ തന്നെ എത്തണം. മായാവതി പറഞ്ഞതുപോലെ ആദിവാസി കുടിലിലെ തീറ്റ കഴിഞ്ഞതിനുശേഷമുളള മനഃശുദ്ധീകരണ സ്നാനമായിരുന്നോ ഈ കളികാണൽ. രാഷ്‌ട്രങ്ങൾ തമ്മിലുളള ക്രിക്കറ്റുകളി നടക്കുമ്പോൾ ഇതിന്റെ നൂറിലൊരംശം ആവേശം കാണിക്കാത്ത രാഹുലൻ ഇതിന് കറുപ്പുമുടുത്ത് ഗ്യാലറികയറിയത് കടുപ്പമായിപ്പോയി. ഏതായാലും പണംകൊണ്ട് ആറാട്ടുനടത്തുന്ന ഐ പി എൽ കളികാണാൻ രാഹുലനും പ്രിയങ്കയുമൊക്കെ എത്തിയ ചിത്രം ഇന്ത്യയിലെ ദരിദ്രനാരായണൻമാർക്ക് ഒരുനേരം വയറുനിറയ്‌ക്കാനുളള വകയായി.
Generated from archived content: maru1_apr21_08.html Author: chanakyan