കമ്യൂണിസ്‌റ്റ്‌ പാരമ്പര്യമില്ലാത്തവരുമായി കൂട്ടുവേണ്ടഃ സി.പി.എം റിപ്പോർട്ട്‌

വൻ വ്യവസായികളും ആരോപണ വിധേയരായവരും ഉൾപ്പെടെ കമ്യൂണിസ്‌റ്റ്‌ പാരമ്പര്യമില്ലാത്തവരുമായി കേരള നേതാക്കൾ കൂട്ടുകെട്ട്‌ ഉപേക്ഷിക്കണമെന്ന്‌ സി.പി.എം 19-​‍ാം പാർട്ടി കോൺഗ്രസിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സമർപ്പിച്ച രാഷ്‌ട്രീയ-സംഘടനാറിപ്പോർട്ട്‌ കർശന നിർദ്ദേശം നല്‌കി. കളങ്കിത വ്യക്തികളിൽനിന്നും സംശയത്തിന്റെ നിഴലിൽ നില്‌ക്കുന്നവരിൽനിന്നും വൻതോതിൽ പണം വാങ്ങുന്നതായി സംസ്ഥാനതലത്തിൽ നിന്നും പോളിറ്റ്‌ ബ്യൂറോക്ക്‌ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്‌. ദേശാഭിമാനി മാനേജർ കൈക്കൂലി വാങ്ങിയ സംഭവം അഴിമതി എത്രത്തോളം ആഴത്തിൽ വേരോടിയിട്ടുണ്ടെന്നതിന്‌ തെളിവാണെന്ന്‌ റിപ്പോർട്ട്‌ പറയുന്നു.

മറുപുറം ഃ എന്താണു കേന്ദ്ര നേതൃത്വമേ, ഇങ്ങനെ നെറികേടുകൾ പറയുന്നത്‌. കേരളത്തിൽ വൻവ്യവസായങ്ങൾ വേണ്ട, പരമ്പരാഗതം മതി, കൃഷിയിലൊക്കെ ശ്രദ്ധിച്ച്‌ കാലം കഴിച്ചാൽ മതി, മറ്റുളളതൊക്കെ ബംഗാളിൽ നടക്കട്ടെ എന്നൊക്കെ പറഞ്ഞ്‌ ഒന്നു പേടിപ്പിച്ചു കഴിഞ്ഞതേയുളളൂ. ദേ വരുന്നൂ രണ്ടാമത്തെ വെടിക്കെട്ട്‌. നമ്മുടെ നേതാക്കൾക്ക്‌ ഒരു മുതലാളിയെയെങ്കിലും കാണാതെ ഒരുദിവസം പോലും ഉറങ്ങാൻ പറ്റില്ലെന്ന്‌ കേന്ദ്രന്മാർക്ക്‌ അറിയാമോ?… മനോരമയും ഏഷ്യാനെറ്റും ഇന്ത്യാവിഷനുമടക്കമുളള കൊമ്പൻ ചാനലുകാർ വിചാരിച്ചിട്ട്‌ നടക്കാത്ത കാര്യമാ കളങ്കിതനായ മുതലാളിരൂപത്തെ വേറിട്ട നമ്മുടെ സ്വന്തം ചാനലിൽ നാം അവതരിപ്പിച്ചത്‌. ഇച്ചിരി കഞ്ഞിവെളളം കുടിച്ചുപോകുന്നത്‌ കണ്ടിട്ട്‌ സഹിക്കുന്നില്ല അല്ലേ… ബംഗാളിലെപ്പോലെ ജന്മിത്തമൊന്നും ഇവിടെയില്ല സഖാക്കളേ…. തട്ടിയും മുട്ടിയും പോകാൻ മുതലാളിമാർ തന്നെ ശരണം. പിന്നെ പാരമ്പര്യം എന്നൊക്കെ പറയുന്നത്‌ ഒരു മിഥ്യാധാരണയാണെന്ന്‌ സാക്ഷാൽ കാറൽ മാക്‌സ്‌ പറഞ്ഞിട്ടുണ്ട്‌…. പിന്നെയാ പ്രകാശൻകാരാട്ട്‌….

Generated from archived content: maru1_apr1_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English