മുഹമ്മദ്‌ ഹനീഷിനെ എറണാകുളം ജില്ലാ കളക്‌ടർ സ്ഥാനത്തുനിന്നും മാറ്റി

എറണാകുളം ജില്ലാ കളക്‌ടർ എ.പി.എം മുഹമ്മദ്‌ ഹനീഷിനെ തത്‌സ്ഥാനത്തുനിന്നും മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്‌ടറായി നിയമിച്ചു. എം.ബീനയാണ്‌ എറണാകുളം ജില്ലയുടെ പുതിയ കളക്‌ടറായി സ്ഥാനമേൽക്കുക. ഇപ്പോൾ തൃശൂർ ജില്ലാകളക്‌ടറാണ്‌ ബീന. ഇരുമുന്നണികളുടെയും വിശ്വസ്തനായ മുഹമ്മദ്‌ ഹനീഷ്‌ ജില്ലയുടെ ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം വഹിച്ചിട്ടുണ്ട്‌.

മറുപുറംഃഅങ്ങിനെ ആ മനുഷ്യനും കൊച്ചിവിട്ടു. ആന വന്നാലും അണ്ണാൻ വന്നാലും ഹനീഷ്‌ ഹനീഷ്‌ തന്നെയായിരുന്നു. മൂലമ്പിളളിയിലെ പാവത്തുങ്ങടെമേൽ കൈവച്ചതുകൊണ്ടാണ്‌ ഇദ്ദേഹത്തെ നാടുകടത്തിയതെന്നാകും ഇനി പറഞ്ഞുപരത്തുക. മൂലമ്പിളളിക്കാർ കുലുക്കിയാൽ വീഴുന്ന കൊമ്പത്തായിരുന്നില്ലല്ലോ ഹനീഷ്‌ ഇരുന്നതെന്ന്‌ സകലർക്കും അറിയാം…. ഇതു സംഗതി മറ്റവന്മാരാണ്‌….. എം.ജി റോഡിലെ കൈയ്യേറ്റം പൊളിച്ചപ്പോൾ തന്നെ ഇതിയാനു നേരെ ചിലർ കണ്ണുരുട്ടിയതാ…. ഇപ്പോൾ മെട്രോ റെയിൽ വരുത്താൻ പുളളിക്കാരൻ അരയും തലയും മുറുക്കി ഒരുങ്ങിയപ്പോഴാണ്‌ ഈ തട്ടൽ. എം.ജി റോഡിലെ ബിസിനസുകാർ കഴിഞ്ഞ ദിവസം ഒത്തുകൂടി മന്ത്രിസഭയിലെ ചിലരെ ഒന്ന്‌ ഇക്കിളിയാക്കിയ കാരണമാണ്‌ ഇതൊക്കെ സംഭവിച്ചതെന്നാണ്‌ ഒരു കരക്കമ്പി. മൂലമ്പിളളിയിൽ ഒരു കൈയ്യബദ്ധം പറ്റിയെങ്കിലും ഇതുപോലൊരു കളക്‌ടറെ എന്നാണാവോ എറണാകുളത്തുകാർ കാണുക.

Generated from archived content: maru1_apr10_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here