വിവാഹിത വൈദികരുടെ സാദ്ധ്യത തള്ളിക്കളയാനാവില്ല

കത്തോലിക്കാസഭ വിവാഹിതവൈദികരെ അനുവദിക്കുന്നതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ അതിരൂപതയിലെ കാർഡിനൽ എഡ്‌വേർഡ്‌ എം. ഇഗാൻ പ്രസ്‌താവിച്ചു. ഇതും തികച്ചും ന്യായമായ ഒരു ചർച്ചാവിഷയമാണെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും കാർഡിനൽ ഒരു റേഡിയോ അഭിമുഖത്തിൽ ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞു. 77 കാരനായ കാർഡിനൽ ന്യൂയോർക്ക്‌ അതിരൂപത ആർച്ചുബിഷപ്‌ സ്‌ഥാനത്തുനിന്ന്‌ ഈയിടെ വിരമിച്ചിരുന്നു. പുതിയ ആർച്ചുബിഷപ്‌ സ്‌ഥാനമേല്‌ക്കുന്നതുവരെ അഡ്‌മിനിസ്‌ട്രേറ്ററായി തുടരുകയാണ്‌ അദ്ദേഹം. ഈ വിഷയം സഭാധികാരികളുടെ ചർച്ചയ്‌ക്കു വരാനിടയുണ്ടെന്നാണു താൻ കരുതുന്നതുതെന്നും കാർഡിനൽ പറഞ്ഞു. ചില പൗരസ്‌ത്യ കത്തോലിക്കാസഭകൾ ഇപ്പോൾ തന്നെ വിവാഹിത വൈദികരെ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. വിവാഹിതർക്കു പൗരോഹിത്യം നല്‌കാറുണ്ടെങ്കിലും ഈ സഭകൾ തിരുപ്പട്ടം സ്വീകരിച്ചതിനു ശേഷം വൈദികർക്കു വിവാഹം അനുവദിക്കാറില്ല. ഇതരസഭകളിലെ വിവാഹിത വൈദികർ കത്തോലിക്കാസഭയിൽ ചേരുമ്പോൾ, കത്തോലിക്കാസഭയിൽ പൗരോഹിത്യം ലഭിക്കുന്നതിന്‌ അപേക്ഷ നല്‌കുകയും വത്തിക്കാൻ ചിലപ്പോൾ അത്‌ അനുവദിക്കുകയും ചെയ്യാറുണ്ട്‌. ഇത്തരത്തിൽ നൂറോളം വൈദികർ അമേരിക്കൻ കത്തോലിക്കാസഭയിൽ സേവനമനുഷ്‌ഠിക്കുന്നുമുണ്ട്‌.

(കടപ്പാട്‌ – സത്യദീപം)

Generated from archived content: news1_mar30_09.html Author: cardi_igan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here