മുന്നിൽ പിടിച്ച കണ്ണാടി നോക്കി
പിന്നോട്ടു നടന്നു.
നടന്ന് നടന്ന് കാലുകളുടെ നീളം കുറഞ്ഞു.
കീറമുണ്ട്
വളളിനിക്കറിനു വഴിമാറി.
പിന്നെ
സമ്പൂർണ്ണ നഗ്നതയിലേയ്‌ക്ക്
കണ്ണിലെ കാപട്യം മറഞ്ഞ്
നിഷ്‌കളങ്കതയുടെ തിളക്കം
ഇഴജന്തുവിനെപ്പോലെ
ഇരുളാർന്ന ജലാശയത്തിലേയ്‌ക്ക്
ചോരയിലലിഞ്ഞ്,
ചെറുചൂടുമാത്രമായി,
അദ്വൈതത്തിലേയ്‌ക്ക്.
Generated from archived content: poem_june19.html Author: c_sreekumar