പ്രേമകവിത

പണ്ടൊരു നാളിൽ

മച്ചിൽ

മാറാല പുതച്ച്‌

പിടഞ്ഞ

ചിത്രശലഭത്തെ

ഞാനിന്നു വഴിയിൽ കണ്ടു.

കരിഞ്ഞ ചിറകും

കരിപടർന്ന കണ്ണുകളും

കറപുരണ്ട കൈകളുമാണ്‌

അതിനുണ്ടായിരുന്നത്‌

അതെന്നെ തിരിച്ചറിഞ്ഞതുമില്ല.

Generated from archived content: poem2_june23.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English