പീടികയിലെ ബഞ്ചിൽ
നന്നായി വളഞ്ഞ്
കൈകളൂന്നി
ചടഞ്ഞിരുന്നു.
നരച്ച് പുരികം വിറച്ചു.
കുടിച്ചും കുത്താടിയും
കുശുമ്പോതിയും ചിലർ വന്നു.
ചിലരെയെല്ലാം കേട്ടു.
കണ്ടതു തെളിഞ്ഞില്ല,
കേട്ടതു തിരിഞ്ഞുമില്ല.
പക്ഷേ
ആ തൊലി പൊതിഞ്ഞ
അസ്‌ഥിപഞ്ജരത്തെ മാത്രം
ആരും തന്നെ കണ്ടില്ല!
കണ്ടൊരു പൗരനാട്ടെ
ചോദിച്ചൊരു കുശലം
നെഞ്ചു കുത്തിക്കീറി
ചുണ്ണാമ്പുതേച്ചു.
Generated from archived content: poem1_july11_09.html Author: c_sreekumar