ഒന്ന്‌ഃ
അന്തിയിൽ അയൽക്കാർ അതിർകല്ലുമാന്തി
എന്റെ ഒരുപിടി മണ്ണും പ്രാക്കും ഇനി അവനു സ്വന്തം.
ഞങ്ങൾക്കിടയിൽ ആൾപ്പൊക്കത്തിലുയർന്ന വേലിയിൽ കനം തൂങ്ങിയ മൗനം ആടിക്കളിച്ചു.
രണ്ട്‌ഃ
പുഴയോരത്തെപ്പൊന്തയിൽ പതിവായിപ്പതുങ്ങാറുളള പപ്പനാവൻ പെണ്ണുകെട്ടിയത് നാട്ടിൽ വാർത്തയായില്ല
പപ്പനാവൻ പുതുപ്പെണ്ണിനെ വീട്ടിൽ പൂട്ടിയിട്ടതും വാർത്തയായില്ല.
പപ്പനാവന്റെ പെണ്ണ് പാൽക്കാരന്റെ കൂടെ ഓടിപ്പോയതു മാത്രം വാർത്തയായി!
Generated from archived content: poem1_dec28_05.html Author: c_sreekumar