ഏതോ ധനികന്റെ
നാറുന്ന ജഡം മറവുചെയ്ത
പെരുങ്കല്ലറ പോലെ
എന്റെ വീട്.
കരിങ്കല്ലിൽ തീർത്ത ചുവരുകൾ,
വല്ലപ്പൊഴും കാറിത്തുറക്കുന്ന ഇരുമ്പുഗേറ്റ്.
ഇരുൾ മൂടിയ മുറിയുടെ മൂലയിൽ
വെളിച്ചത്തെ ഭയക്കുന്ന ഭ്രാന്തനെപ്പോലെ,
വരണ്ട കണ്ണുകൾ തുറിച്ച്,
കുന്തിച്ചു കൂനി
ഞാനിരിയ്‌ക്കുന്നു.
നക്ഷത്രങ്ങൾ തെളിയാത്ത
കരിങ്കാളരാത്രി പോലെ
എന്റെ മനസ്സ്.
എന്റെ വീട്
എന്റെ മനസ്സറിയുന്നു.
Generated from archived content: enteveedu.html Author: c_sreekumar