ഭാര്യയുടെ സബ്‌ജക്‌ട് ഫിസിക്‌സാണ്. സാഹിത്യം സംഗീതം കലകൾ എന്നിവയോട് താല്‌പര്യം നന്നെ കുറവ്. എങ്കിലും ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചതല്ല.
‘സർ ഐസക് ന്യൂട്ടന്റെ നോട്ട് ബുക്ക് കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും?’
കോപം കൊണ്ട് ചുവന്നിരുന്ന എന്റെ മുഖം വിളറിയ വെളുപ്പായി മാറാൻ അധികം വൈകേണ്ടി വന്നില്ല. ഐസക് ന്യൂട്ടന്റെ നോട്ട് ബുക്ക്….. എനിക്കെന്തു ചെയ്യാൻ…..ഒരു പക്ഷേ ആ മഹാൻ തന്ന ഓട്ടോഗ്രാഫ് പോലെ കുറേ നാൾ സൂക്ഷിച്ചേക്കാം…..പിന്നെ കാലപ്പഴക്കത്താൽ താളുകൾ മഞ്ഞച്ച്…..പൊടിഞ്ഞ്…..
“ഇല്ല; എന്തായാലും ഞാനതെടുത്ത് കുഞ്ഞിന് കളിക്കാൻ കൊടുക്കില്ല….. ”
“എന്തിനു കൊടുക്കാതിരിക്കണം? കൊടുത്തുകൂടെ? അവനതിന്റെ താളുകൾ കീറിയെറിഞ്ഞ് കുറേ നേരം കളിക്കും. നിങ്ങൾക്കത് ഒരു വെറും കാഴ്‌ചവസ്‌തു. ”
എങ്കിലും മഴയുടെ സംഗീതമുളള ബിഥോവന്റെ ആ അപൂർവ്വ
ആൽബം…….
Generated from archived content: story1_feb19_10.html Author: c_sreekumar-1
Click this button or press Ctrl+G to toggle between Malayalam and English