കാത്തിരിപ്പ്‌

ഞാൻ

കാത്തിരിക്കുകയാണ്‌.

സുഗന്ധവുമായി

വരാമെന്നു പറഞ്ഞു പോയ

കാറ്റിനെ……..

കിഴക്കു പുനർ ജനിക്കാൻ വേണ്ടി

അസ്‌തമിക്കുന്ന സൂര്യനെ….

വരണ്ട ഭൂമിയിൽ

പെയ്യുവാൻ വൈകുന്ന

കുളിർ മഴയെ….

മഴയും കൊണ്ടു വരുന്ന

കരിമേഘങ്ങളെ…..

എനിക്കറിയാം

നീയും കാത്തിരിക്കുകയാണ്‌.

കാറ്റു വരുമെന്നും

സൂര്യനുദിക്കുമെന്നും

മഴ പെയ്യുമെന്നും

നിനക്കറിയാം.

എന്നിട്ടും ഇന്നലെ രാത്രി

നീ കരഞ്ഞതെന്തിന്‌

കാറ്റുവഴിമാറിപ്പോകുമെന്നോർത്തിട്ടോ

മേഘങ്ങൾ മഴയുതിർക്കാതെ

കടന്നു പോകുമെന്നു ഭയന്നിട്ടോ.

Generated from archived content: poem1_apr12_10.html Author: c_sreekumar-1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരണ്ട്‌ കവിതകൾ
Next articleവിഷുക്കണി
Avatar
തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു. വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌. ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി. 2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌. വിലാസംഃ കരോട്ടുമഠത്തിൽ തട്ടക്കുഴ (പി.ഒ.) തൊടുപുഴ- 685 581. Address: Phone: 9496745304

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here