ഭാഷയുടെ പരിമിതികൾ മറികടക്കുന്ന സാങ്കേതിക വിദ്യകൾ മലയാള സാഹിത്യത്തിന് ശക്തിപകരും. മരങ്ങൾ വെട്ടി കടലാസ് നിർമ്മിച്ച് സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്ന സമ്പ്രദായത്തിന് ഒരു മാറ്റമുണ്ടാകും. മലയാളം പോലുള്ള ചെറിയൊരു ഭാഷയ്്ക്ക് കൂടുതൽ വിസ്‌തൃതമായ ഒരു വായനാലോകം സംഭാവനചെയ്യാൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾക്ക് സാധിക്കും. വർദ്ധിച്ച ചിലവ് കുറച്ച് സാഹിത്യ ഉൽപന്നങ്ങൾക്ക് നിലനിൽക്കാനുള്ള ഉപാധിയാണ് ഇന്റർനെറ്റ് മാഗസിനുകൾ. മലയാളത്തിൽ മെഷിൻ ട്രാൻസ്‌ലേഷൻ സോഫ്‌റ്റ്‌വെയർ വരുന്നതോടെ ഏതൊരു രാജ്യത്തുള്ളയാൾക്കും മലയാള സാഹിത്യകൃതികൾ അയാളുടെ സ്വന്തം ഭാഷയിലേയ്‌ക്ക് മാറ്റിവയ്‌ക്കാൻ കഴിയും. മലയാളിയുടെ കമ്പ്യൂട്ടർ സാക്ഷരത വർദ്ധിച്ചിരിക്കുന്നത് ഏറെ ഗുണകരമാകുക സാഹിത്യത്തിനായിരിക്കും.
(പുഴ.കോം 10-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥാമത്സരത്തിൽ തിരഞ്ഞെടുത്ത 25 കഥകളടങ്ങിയ പുസ്‌തകം – ‘പുഴ പിന്നെയും പറയുന്നു’ – പ്രകാശനം ചെയ്‌ത്‌കൊണ്ട് സി. രാധാകൃഷ്‌ണൻ നടത്തിയ പ്രസംഗത്തിലെ പ്രസക്‌ത ഭാഗങ്ങൾ – ഫോട്ടോയും വാർത്തയും – വാർത്ത കോളത്തിൽ)
Generated from archived content: essay1_dec30_10.html Author: c_radhakrishnan