റേപ്‌ഡെന്‍

” റേപ് ചെയ്തു കൊന്നുകൂടെ നിനക്കവളെ”

കത്തിത്തീര്‍ന്ന പടുതിരി പോലെ കറുപ്പെഴുന്നു നിന്ന റോഡില്‍ നിന്നും വണ്ടി ചലിപ്പിച്ചുകൊണ്ടാണു വിശ്വേന്ദു ചോദിച്ചത്. ചതുര്‍മാന വിളക്കുകളുടെ ആ കോര്‍ണറില്‍ അവള്‍ കാര്‍ നിര്‍ത്തിയിട്ടിട്ട് കുറച്ചു നേരമായി. പ്രകാശത്തിനു തൊട്ടു താഴെയല്ല എന്നു മാത്രം. അവള്‍ ആദ്യം വണ്ടി ഓഫ് ചെയ്യുകയും പാട്ട് മാറ്റിയിടുകയും എഫ് എം ലെ ചളിപ്പന്‍ വര്‍ത്തമാന പരിപാടിയിലേക്ക് പോവുകയും വിണ്ടും പഴയ പാട്ടിലേക്കു തിരിക്കുകയും ചെയ്തു. പിന്നെ ‘ ചൂടെടുക്കുന്നു’ വെന്നു പറഞ്ഞ് സ്റ്റാര്‍ട്ടു ചെയ്ത് എ സി യുടെ കൊച്ചു പാളികള്‍ തന്റെ മുഖത്തു വന്നു പതിക്കും വിധം ക്രമീകരിച്ചു. ഡാഷ് ബോക്‌സില്‍ നിന്ന് ഫ്രഞ്ചു സിഗരറ്റെടുക്കാന്‍ അവള്‍ക്കു നേരമായെന്നു ഞാന്‍ വിചാരിച്ചു, പക്ഷെ അതുണ്ടായില്ല.

കടലിലേക്കു തുറക്കുന്ന ആറാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയതാണു ഞങ്ങള്‍. മൂന്നു വര്‍ഷത്തെ പരിചയമാണു തമ്മില്‍. ഒന്നോ രണ്ടോ മീറ്റിംഗുകളിലെ ഇടപെടലും വര്‍ഗീയ കലാപങ്ങളിലെ ഇരകള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളെക്കുറിച്ചുള്ള ട്വിറ്റര്‍ ചര്‍ച്ചയുമാണു ഞങ്ങള്‍ ഒരുമിച്ചു താമസിക്കുവാന്‍ നിമിത്തമായത്. ഭൂമിയോടുള്ള സ്‌നേഹം കൊണ്ട് കുട്ടികള്‍ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു. ഇക്കാരണം ചൂണ്ടിക്കാട്ടി തന്നെ ചില വിമര്‍ശകര്‍ ഞങ്ങളുടെ ഭൂമിരാഷ്ട്രീയം അപൂര്‍ണമാണെന്നു പരിഹസിച്ചിട്ടുണ്ട് . ഇന്ത്യയിലെ മുക്കിലും മൂലയിലും ചെന്നെത്തുന്ന വിഖ്യാതമായ എന്‍ ജി ഒ ല്‍ ഉപദേഷ്ടാവ് എന്ന പദവി അവള്‍ക്കു ലഭിക്കുന്നത് ലങ്കന്‍ സിംഹളിയാണു എന്ന പരിഗണനക്കു പുറത്ത്. പ്രോ. എന്‍ ജി ഓ ആയ ഞാനാകട്ടെ മാസങ്ങളായി ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ കസ്റ്റമര്‍ കെയറില്‍. നാലുപാടും വാതിപ്പാളികള്‍ തുറന്നാല്‍ വിശാലമായ കടല്‍ത്തീരം കാണാവുന്ന ‘ ജെയന്റ് എക്‌സോട്ടിക്’ എന്ന ഹോട്ടലിന്റെ ആംബിയന്‍സിലാണു ഞങ്ങള്‍ക്കു പരസ്പരം ഇണകലരാന്‍ തോന്നിയതു. കടല്‍ത്തീരത്തെ ഫ്‌ലാറ്റ് എന്ന പരസ്യം കണ്ടതോടെ സ്വന്തമാക്കിയതാണു ഞങ്ങളുടെ താമസഇടം . കടല്‍ത്തണുപ്പും ഉപ്പുകാറ്റും മീന്‍ വഞ്ചികളും ആദ്യത്തെ കൌതുകം കഴിഞ്ഞപ്പോള്‍ മടുത്ത് തുടങ്ങി. എന്തിനു ഇപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ കടല്‍ എന്നൊരു സാധനം ഞങ്ങള്‍ക്കരികെ ഉണ്ടെന്നു തീര്‍ച്ചയായും കാതില്‍ മുഴങ്ങിയതേയില്ല .

ഡാഷ്‌ബോക്‌സിനു താഴെ സേഫ് ബോക്‌സില്‍ നിന്നും ജിന്‍ എടുത്ത് പങ്കിടുമ്പോള്‍ പക്ഷെ കാതില്‍ മുഴങ്ങിയതു വിശ്വേന്ദുവിന്റെ ചോദ്യമാണു ” റേപ് ചെയ്തു കൊന്നുകളഞ്ഞു കൂടെ നിനക്കവളെ ”

ഇങ്ങനെയൊരു പദ്ധതിയെപറ്റി ഞാനിതുവരെ ആലോചിച്ചിട്ടില്ല ആലോചിക്കണമായിരുന്നോ നേരത്തെ?

അവള്‍ വണ്ടി മുന്നോട്ടെടുത്തു. അതൊരു രാത്രിയാണു എന്ന് തോന്നിപ്പിക്കാതിരിക്കാന്‍ വെളിച്ചങ്ങള്‍ മത്സരിക്കുന്നു. ഉറങ്ങാന്‍ സമയമില്ല പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക എന്ന ഉപദേശം പോലെ

എന്നാല്‍ അങ്ങനെയങ്ങു പ്രവര്‍ത്തിക്കണമെങ്കില്‍ …? ഉറങ്ങുമ്പോള്‍ മനുഷ്യന്‍ വിശ്രമിക്കുകയാണു എന്ന കരുതുന്നതല്ലേ തെറ്റ്? ഉണര്‍ന്നു പിടഞ്ഞെഴുന്നേല്‍ക്കാനല്ലേ ഓരോ ഉറക്കവും. തത്ക്കാലം അരബിന്ദോയുടെ ഫിലോസഫിയൊന്നും പുറത്തിറക്കേണ്ട. വിശ്വേന്ദു ഇതിനകം തന്നെ രണ്ടു ട്രാഫിക് സിഗ്‌നലുകള്‍ തെറ്റിച്ചു കഴിഞ്ഞിരിക്കുന്നു.

മറുപടി പറയണമെങ്കില്‍ അവള്‍ തന്നെയാണോ ഇതു പറഞ്ഞതെന്നറിയണം. പിന്നെ ഇങ്ങനെ തുറന്നാജ്ഞാപിക്കുന്നതില്‍ മാത്രമാണൊ ആവേശം. മറ്റൊന്നു , ഒരു സഹചാരിയുടെ ഇത്തരമൊരാവശ്യത്തിനു എന്തു മറുപടിയാണു കൊടുക്കാന്‍ കഴിയുക?

വിശ്വേന്ദു ഒരു സാധാരണ പെണ്ണല്ല. പക്ഷെ അവളില്‍ ഇന്നും ഈ ചോദ്യം ഉത്തരത്തിലേക്കു കുടുക്കിയിടുന്ന നൈമിഷികത , വികാരത്തില്‍ പൊതിഞ്ഞ ആശയങ്ങളുടെ സംഘര്‍ഷത്തില്‍ ഒറ്റയാകുന്ന അവസ്ഥ ഞാന്‍ പ്രതീക്ഷിച്ചതല്ല. അവളെ മനസിലാക്കി എന്ന കുറ്റപ്പെടുത്തല്‍ ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കിലും.

വിശ്വേന്ദു വാഹനത്തില്‍ നിന്നും ഇറങ്ങി രാത്രി ഭക്ഷണവും നാളത്തേക്കുപയോഗിക്കാന്‍ നാനാ തരം കെച്ചപ്പുകളൂം വാങ്ങിവന്നു.

അവളതു മറന്നിരിക്കുമെന്നു വെറുതെ ഞാന്‍ ആഗ്രഹിച്ചു.

അങ്ങനെ മറക്കാവുന്ന പേരല്ല ഈശ്വരി. ലോകം ഇന്നുവരെ കാണാത്ത ഒരു സുഹൃത് വിജ്ഞാന കോശത്തിന്റെ പണിപ്പുരയിലായിരുന്നു അവള്‍. രൂപത്തില്‍ ഏറ്റവും ചെറിയ മള്‍ട്ടി മീഡിയ നോളജ് ഡിവൈസ് . സ്വയം നവീകരിക്കുന്ന അറിവുകളുടെ പേടകം. മലേഷ്യന്‍ സംരംഭം. ഞങ്ങളുടെ ഇടയിലേക്കു അറിവു വില്‍പ്പനക്കാരിയായി അവള്‍ വന്നു. വിശ്വേന്ദുവിനു ഈശ്വരി അത്ഭുതങ്ങളുടെ നദിയായിരുന്നു . ഈശ്വരിയുടെ ശബ്ദം , അറിവിന്റെ കിളിയുണര്‍ത്തലുകള്‍, ഉന്മേഷത്തിമിര്‍പ്പ് എന്തിനു ബീറ്റ് റൂട്ട് ശരീരം( വിശ്വേന്ദു ഈശ്വരിയുടെ ശരീരത്തിനു കൊടുത്ത പേര്‍ ) പോലും ശ്രദ്ധിക്കാതെ മനുഷ്യാ നിങ്ങള്‍ക്കെങ്ങിനെ ഇവിടെ തൊട്ടടുത്ത മുറിയിലിരുന്നു വായിക്കാന്‍ കഴിയുന്നുവെന്ന് വിസ്മയിച്ചത് വിശ്വേന്ദുവാണു. പല തവണ ഞങ്ങളെ തനിച്ച് ഫ്‌ലാറ്റിലാക്കി അവള്‍ പുറത്തു പോയി

” ഊം … എപ്പോള്‍… എന്നു?”

നഗരത്തിന്റെ ചതുപ്പില്‍ നിന്ന് വണ്ടി തിരിച്ചുകൊണ്ട് വിശ്വേന്ദു ചോദിച്ചു. അതെ അവള്‍ ഉറപ്പിച്ചു കഴിഞ്ഞു ഈശ്വരീ നിന്റെ കാലം കഴിയാന്‍ പോകുന്നു.

ലോകത്തിലെ ചില അരും കൊലകള്‍ ഗൂഗിളില്‍ കണ്ടപ്പോള്‍ അല്‍പ്പം ധൈര്യം കൈവന്നു. പക്ഷെ അതില്‍ മിക്കതും പ്രഫഷണല്‍ ഗുണ്ടകളുടേതായിരുന്നു. പിന്നെ മാനസിക രോഗികളുടെ കൈയബദ്ധങ്ങള്‍. ആസിഡ് മുഖത്തൊഴിച്ച് ചൈനീസ് കത്തികൊണ്ട് കുടല്‍മാല വലിച്ചു കൊന്ന മംഗോളിയാക്കാരന്റേത് ഗംഭീരമാണു.

എനിക്കു വേണ്ടത് അതൊന്നുമല്ലല്ലോ റേപ് ചെയ്തു കൊല്ലണം. സിനിമാക്കഥകളാണു വെബ് സൈറ്റുകള്‍ കാണിക്കുന്നത്. സിനിമയില്‍ സ്ത്രീകള്‍ മാനഭംഗം ചെയ്യാന്‍ കിടന്നു തരും എന്നാല്‍ ജീവിതത്തിന്റെ സ്ഥിതി അതാണോ?

ഹൈദ്രാബാദിലെ ടീച്ചേഴ്‌സ് റോഡില്‍ മകന്റെ ട്യൂഷന്‍ ടീച്ചറെ റെയ്പ് ചെയ്ത ഗിരിജാവല്ലഭ റെഡ്ഡിയെ വര്‍ഷങ്ങള്‍ ദീര്‍ഘമായ ഇടവേളകളില്‍ നിന്ന് ഓര്‍മ്മിച്ചു കണ്ടെടുത്ത് മടിച്ചു മടിച്ചു വിളിച്ചു.

” അല്ലാ ഭായീ …നിങ്ങള്‍ എങ്ങനെയാ അത് ചെയ്തത്?”

റെഡ്ഡി ആലോചനയിലാണ്ടു. ഇങ്ങനെ ഒരു ചോദ്യം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നി. തേച്ചു മാച്ചു കളഞ്ഞ കേസ് ഞാനായിട്ട് കുത്തിപ്പൊക്കുമോ എന്ന് സംശയിച്ചതാവാം കൂടെക്കൂടേ തിരക്കുകയും ഇക്കാര്യത്തിനായി സഞ്ചരിക്കുന്ന മദ്യശാലയുമായി വരാമെന്നും പറഞ്ഞപ്പോള്‍ റെഡ്ഡി അയഞ്ഞു.

” മകന്‍ ഒന്‍പതാം ക്ലാസ്സിലായിരുന്നു. ടീച്ചര്‍ വീട്ടില്‍ വന്നാണു ട്യൂഷന്‍ പഠിപ്പിച്ചിരുന്നത് . ദിവസവും രാവിലെ നേരത്തെ കുളിച്ച് പുതിയ സാരിയൊക്കെ ഉടുത്ത് വരുന്ന വെളുത്ത ടീച്ചറെയാണു ഞാന്‍ എഴുന്നേറ്റുവരുമ്പോള്‍ കാണുക. പതിവായി കണ്ടപ്പോള്‍ രാത്രി നടക്കാത്ത സ്വപ്നം ദൈവം കാണിച്ചു തരുന്നതായി തോന്നി. മകനും ഭാര്യയും നാട്ടില്‍ പോകുന്ന ദിവസം മകനെക്കൊണ്ട് കള്ളം പറയിച്ച് അവളെ വരുത്തിച്ചു സോഫയിലിട്ടു കശക്കി”

റെഡ്ഡി പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ വിശദാംശത്തിനായി കേണൂ.

” നില്‍ക്കു തുടക്കം എങ്ങനെയായിരുന്നു?”

” ഓ …അവള്‍ വന്നതും വാതിലടച്ചു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഫാനും മോട്ടറും ഓണ്‍ ചെയ്തിട്ടു. അവള്‍ മകനെ തിരക്കി മുറി മുഴുവന്‍ നടന്നു. തിരികെ സിറ്റൌട്ടില്‍ വന്നപ്പോള്‍ സോഫയിലേക്കു മറിച്ചിട്ടു അവളുടെ ബുദ്ധിമുട്ടിയുള്‍ല ശ്വാസമെടുപ്പ് എന്നെ നന്നായി ഉഷാറാക്കി ”

” എന്നിട്ട്”

” സാരി കീറി എന്നോര്‍മ്മയുണ്ട് ഭാര്യയുടെ ഒരു സാരി ഉടുപ്പിച്ചാണു വൈകുന്നേരം പറഞ്ഞു വിട്ടത്”

” അപ്പോള്‍ കൊന്നില്ലേ?”

” ഏയ്.. കൊല്ലാനോ… …അതെന്തിനാഡോ കൊല്ലുന്നത് ”?

ഉത്തരമൊന്നും കിട്ടാത്തതിനാല്‍ ഞാന്‍ വിഷയം തിരിച്ചു

” ആട്ടെ മകനെന്തു ചെയ്യുന്നു?”

ഒരു നിമിഷം റെഡ്ഡി നിശബ്ദമായി തൊണ്ടയിടറി

” അമേരിക്കയില്‍ പഠിക്കാന്‍ പോയ അവന്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്‌തെഡോ ..ഇപ്പോ ഞാന്‍ ഭാര്യയും മാത്രമേയുള്ളു”

വിശ്വേന്ദുവിന്റെ കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്. കാഴ്ച്ച വ്യക്തമായിട്ടു കാണാനവള്‍ കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു. അവള്‍ക്കു തലയില്‍ അനിയന്ത്രിതമായ പെരുപ്പു കയറുന്നുവെന്ന് കണ്ടാലറിയാം. എ സി യുടെ തണുപ്പിലേക്കു അവള്‍ പറത്തി വിട്ട സിഗരറ്റു പുകച്ചുരുളുകള്‍ വിഭ്രമത്തോടെ വാഹനത്തിനുള്ളില്‍ പറന്നു നടന്നു.

” കൊല്ലു അവളെ കൊല്ലൂ” എന്നു പുലമ്പിക്കൊണ്ട് വിശ്വേന്ദു സിഗരറ്റു കുറ്റി ആഷ്‌ബോക്‌സിലേക്കു തിരുകിക്കയറ്റി.

” ഞാന്‍ പറഞ്ഞതുപോലെ തന്നെ കൊല്ലണം” വിശ്വേന്ദു അലര്‍ച്ചയായി.

സത്യം പറയാമല്ലോ ഈശ്വരിയുമായി ബന്ധപ്പെടാന്‍ എനിക്കു ഭയമില്ല. കാരണം വിശ്വേന്ദു അറിഞ്ഞും അറിയാതെയും ഞങ്ങളെത്ര തവണ ഉടലറിവുകള്‍ കൈമാറിയിരിക്കുന്നു. ഒന്നും അറിയാത്തതു പോലെ യാതൊന്നിനോടും താല്‍പ്പര്യമില്ലാത്തതു പോലെ അഭിനയിച്ചുകൊണ്ടുള്ള കാവ്യനാടകമായിരുന്നു ഞങ്ങളുടെ ജീവിതം. ഈശ്വരി ഫ്‌ലാറ്റില്‍ വന്നു കയറിയ അന്നു തന്നെ പുറത്തേക്കെന്ന വ്യാജേന ഞാന്‍ ബാത്ത് റൂമില്‍ കയറുകയും അവിടെ വച്ച് ഞങ്ങള്‍ ഒന്നിക്കുകയും ചെയ്തു. ഒരിക്കലും മറക്കാനാവാത്ത പുത്തനറിവ് എന്ന് അവള്‍ അതേപ്പറ്റി.

ഒരു നാള്‍ ഞങ്ങളുടെ സമ്പര്‍ക്കം കണ്ടുകൊണ്ടാണു വിശ്വേന്ദു വന്നത്തിയത്. എന്നാല്‍ ഒരക്ഷരം അവള്‍ എന്നോടോ ഈശ്വരിയോടോ ചോദിച്ചില്ല. അതു ഞങ്ങള്‍ക്കു പക്ഷെ കരുത്തു പകരുകയല്ല ചാട്ടറടിപോലെ വേദനിക്കുന്നതായിരുന്നു.

വിശ്വേന്ദുവിന്റെ ശരീരത്തിനു ചെതുമ്പലാണു , അഴുകലാണു , ദുര്‍ഗന്ധമാണു , അഭംഗിയാണു . ഞാന്‍ എന്നൊടു തന്നെ പറഞ്ഞു . ഈശ്വരിയുടെ ദേഹത്തിലുള്ള ഒളിസേവയുടെ ഓരോ അംശവും വിശ്വേന്ദുവില്‍ നിന്നുള്ള അകലം കാണിച്ചു തന്നു.

മഹാരാഷ്ട്രയിലെ കര്‍ഷകഗ്രാമത്തിലേക്കു പുരോഗമന സംഘടനയുടെ ആന്ദോളനവുമായി ബന്ധപ്പെട്ട് വിശ്വേന്ദുവുമായി നടത്തിയ യാത്രയിലും അതിഥി സന്ദര്‍ശകയായി ബീറ്റുറൂട്ടുകാരി എത്തി.

വിശ്വേന്ദു എന്റെ ജീവിതത്തിലെ വിരസമായ സിനിമയാണെങ്കില്‍ ഈശ്വരി അതിലെ മറക്കാനാവാത്ത ഭാഗമാണു.

” കൊല്ലണം നീ…”

” വിശ്വേന്ദു … അതു തന്നെ വേണം …അല്ലേ?”

” അതെ … ആ ബീറ്റ് റൂട്ട്കാരി എന്റെയും നിന്റെയും സദാചാരത്തിനിടക്ക് കടന്നു വന്നതില്‍ ഖേദമില്ലെന്നറിയാമല്ലോ. എത്ര തവണ ഞാനത് കണ്ടിരിക്കുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല അറിവിന്റെ കറുത്ത മാലാഖയാണവള്‍…ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യവഴിയില്‍ കയറി ഇന്നു വരേക്കുള്ള നമ്മുടെ ബാങ്കു ബാലന്‍സ് ,ഫ്‌ലാറ്റ് സ്വന്തമാണെന്ന രേഖ ….എല്ലാം ..എല്ലാം ഈശ്വരി കടത്തിക്കഴിഞ്ഞു. എന്റെ പ്രിയ ഭര്‍ത്താവേ … നാമാണെന്ന തെളിവു പോലും ഇപ്പോള്‍ ലഭ്യമല്ല കുഞ്ഞെ …നോക്കു …മലേഷ്യന്‍ ചാരവനിത കടിച്ചു കുടഞ്ഞിട്ടത് നമ്മുടെ രാജ്യത്തിന്റെ നയരഹസ്യമൊന്നുമല്ലാതാവുന്നത് പുതിയ കാലത്തിന്റെ കര്‍മ മാര്‍ഗമാവാം …രാത്രി 12. 30 നു അവള്‍ പറക്കുന്നതിനു മുമ്പ് ഞാന്‍ പറഞ്ഞത് ചെയ്യാന്‍ കഴിയില്ലങ്കില്‍ പിന്നെ നീയെന്തിനു ജീവിച്ചിരിക്കണം?”

എന്തിനോ തയാറായി ഞാന്‍ ഒരുങ്ങി . ഇങ്ങനെ ഒരാള്‍ തയാറെടുക്കുന്നത് പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും സംഭിച്ചിട്ടില്ലന്നു സ്വല്പം അഹംഭാവത്തൊടെ ഞാന്‍ വിചാരിച്ചു എന്നാല്‍ എനിക്കതിനു കഴിയുമെന്നു എന്താണുപ്പ്?

” ഒരു തോക്കിന്‍ തിരകൊണ്ട് തീര്‍ക്കാവുന്നതേയുള്ളു പക്ഷെ ഇവളെ അങ്ങനെയാണൊ തീര്‍ക്കേണ്ടത്? ആഹ്ലാദിപ്പിച്ച് രതിയില്‍ പുളയുമ്പോള്‍ ദൈവം ചെവിയിലോതുന്ന രഹസ്യം പോലെ ജീവനെ നുള്ളിയെടുക്കുകയല്ലേ വേണ്ടത്? അതിനു നിനക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക? അഥവാ നിനക്കതിനു കഴിഞ്ഞില്ലങ്കില്‍ ഭൂമിയിലാരും പ്രതികാരിയല്ലെന്ന വ്യാജമായ ജന്മസത്യമായിരിക്കും അവളുടെ ജീവ ചരിത്രം അത് അനുവദിക്കണൊ ?” എയര്‍പോര്‍ട്ടിനരികെയുള്ള ഈശ്വരിയുടെ ലോഡ്ജുമുറിയിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു ‘ എന്താണു എന്റെ കൈവശമുള്ള ആയുധം?”

റൂം നമ്പര്‍ 513

എന്റെ കീഴില്‍ കിടക്കാനുള്ള , കിടന്ന് അവസാന ശ്വാസം വലിക്കാനുള്ള വില കുറഞ്ഞ പട്ടിയാണിപ്പോള്‍ ഈശ്വരി. ഞാന്‍ തീര്‍ക്കുന്ന നിഗൂഢസ്ഥലിയില്‍ അവള്‍ ഒടുങ്ങും. ഡെന്‍ ദ റിയല്‍ റേപ് ഡെന്‍. ചിന്നിച്ചിതറിക്കണം ഓരോ മാംസകോശവും ! ഉദ്ധാരണത്തിന്റെ നൂറുകൊട്ട മരുന്ന് സിറിഞ്ച് ഞാനന്റെ ഇടതു കൈവിരല്‍ ഞരമ്പിലേക്കു കുത്തി

ഈശ്വരി മുറി തുറന്നു.

ചാടി വീഴണമെന്നു വിചാരിച്ചിരുന്നതാണു.

” അറിയാമായിരുന്നു നിനക്കു വരാതിരിക്കാനാകില്ലാ എന്നു അറിയാമായിരുന്നു ….” സ്ഫടിക വൈന്‍ ഗ്ലാസുമായി പതിഞ്ഞ ശബ്ദത്തില്‍ അവള്‍

” കളിയാക്കുകയാണോ?”

” അല്ല നിന്നെ മനസിലാക്കിയതാണു നിന്നെ മാത്രമല്ല പാവം പിടിച്ച വിശ്വത്തിനേയും …”

അവളുടെ മേല്‍ ചാടിക്കയറി ആക്രമിക്കാനുള്ള നിമിഷത്തിനായി ഞാന്‍ കാത്തിരുന്നു. കുതിപ്പും കിതപ്പുമില്ലാത്ത സമയം ഇഴഞ്ഞു നീങ്ങി.

ഒരുവസരത്തില്‍ ഞാന്‍ പറയുക തന്നെ ചെയ്തു ” ഈശ്വരി നിന്നെ ഞാന്‍ റേപ് ചെയ്തു കൊല്ലും ”

അവള്‍ നിശൂന്യമായ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു ” ഫ്‌ലൈറ്റ് 12 30 നു ആണു. അതിനു മുമ്പെ ചെയ്യാമോ ?ഇപ്പോ ആരംഭിച്ചാലും നിനക്കു കഷ്ടിച്ചു രണ്ടു മണിക്കൂറെ കിട്ടു”

അറിവിന്റെ സാങ്കേതിക സഞ്ചയമന്ന വന്‍ പ്രൊജക്ട് ഉപേക്ഷിച്ചതായി അവള്‍ പറഞ്ഞു , നിമിഷവും പെരുക്കുന്ന അറിവുകളെ പിടിച്ചു കൊട്ടാന്‍ ആവുന്നില്ല. പുത്തന്‍ കൂറ്റുകാര്‍ക്ക്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ തിരിക്കുകയാണത്രെ. ഒരു തരത്തിലുള്ള രാജിയാകല്‍ . എല്ലാ ജീവിത രേഖകളും അവര്‍ പിടിച്ചു വച്ചു. ഒന്നുമില്ലാത്ത അവള്‍ മാത്രം , എങ്കിലും നാട്ടിലേക്കു തിരിക്കുകയാണു. പരാജിതയുടെ പുതിയ തുടക്കത്തിനു.

” റേപ്പ് ചെയ്യുന്നുണ്ടങ്കില്‍ ഉടനെ വേണം ….” അവള്‍ കെഞ്ചി. വിമാനത്താവളത്തിലേക്കു തൊട്ടു മുമ്പും രണ്ടോമൂന്നോ തവണ അവള്‍ ഓര്‍മ്മിപ്പിച്ചു ” വിമാനം 12 30നു തന്നെ വരും”

തിരികെ വന്ന് വിശ്വത്തിന്റെ നഗ്‌നമേനി , ഏറെക്കാലത്തിനു ശേഷം ഇതിനിക്കു സുന്ദരമായി തോന്നുന്നു , എടുത്തുയര്‍ത്തുമ്പോള്‍ ഒരു സമയം താനതിനെ നശിപ്പിച്ച് ചീന്തിയെറിയുമോ എന്നു ഞാന്‍ പേടിക്കുന്നുണ്ടായിരുന്നു അവളും പേടിച്ചിരിക്കണം.

ഇടവേളകളില്‍ ഞാന്‍ ചോദിച്ചു ” വിശ്വം നീയെന്തിനാണു എന്നെ പറഞ്ഞു വിട്ടത്?” നെറ്റിയില്‍ ചുംബിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

” വെറുതെ .. നിനക്കിതിനൊക്കെ സാധ്യമാണൊ എന്നറിയാന്‍ വേണ്ടിയായിരുന്നു …” ” എന്നിട്ടിപ്പോള്‍ എന്തു മനസിലായി ?” തലയിണയില്‍ നിന്നും തലയുയര്‍ത്തി ഞാന്‍. ” നിനക്ക് ഇതെന്നല്ല യാതൊന്നിനും കഴിയുകയില്ലെന്നു …”

പുതപ്പില്‍ നിന്നു ഉയര്‍ന്നു വന്ന് അവള്‍.

Generated from archived content: stoey1_apr29_14.html Author: c_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleശിഥില വീചികള്‍ : അധ്യായം 2
Next articleനീ മടങ്ങുമ്പോള്‍….
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here