വാസ്തു ഒരു കൈപ്പുസ്തകം

എന്റെ മകന്‍ ബി. നിരഞ്ജന്‍ ബാബു രചിച്ച ‘ വാസ്തു ഒരു കൈപ്പുസ്തകം’ എന്ന ഈ കൃതിക്ക് അവതാരികയായി ഒരു കുറിപ്പെഴുതാന്‍ എനിക്കു സന്തോഷമുണ്ട്.

സംസ്കൃതത്തിലെ വാസ്തു എന്ന പദത്തിന് പാര്‍പ്പിടം എന്നാണര്‍ത്ഥം. വീടു നിര്‍മ്മിക്കുന്ന സ്ഥലത്തെയും അതു സൂചിപ്പിക്കുന്നു. ശില്പശാസ്ത്രത്തിലും ജ്യോതിഷഗ്രന്ഥങ്ങളിലും ഈ വിഷയം വിശദമായി പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്.

ലഭ്യമായ ക്ലാസ്സിക്കല്‍ കൃതികള്‍ മിക്കവാറും സശ്രദ്ധം പഠിച്ചിട്ടുള്ള നിരജ്ഞന്‍ ബാബുവിന് ഈ വിഷയത്തില്‍ നല്ല പരിജ്ഞാനമുള്ളതായി തോന്നുന്നു. ഗൃഹനിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ മൂലം പ്രകൃതിയില്‍ നിന്നു പുറപ്പെടുന്ന വിനാശകരമായ കമ്പങ്ങളെ ചെറുക്കുന്നതിന് വീടുകള്‍, ഫാക്ടറികള്‍, ഹോട്ടലുകള്‍‍ മുതലായവ വാസ്തുശാസ്ത്രപ്രകാരം പണി കഴിപ്പിക്കേണ്ടതാവശ്യമാണ്.

ഈ പുസ്തകം വായനക്കാരെ ക്രമാനുഗതമായി വാസ്തുവിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലേക്കും പ്രായോഗികതലത്തിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു. വാസ്തുവിന്റെ സിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ സൗകര്യപ്പെടുമാറ് ധാരാളം ചിത്രങ്ങളും കൊടുത്തിട്ടുണ്ട്.

വാസ്തുവിന്റെ രംഗത്ത് തനതായ മുദ്ര പതിപ്പിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ തുടര്‍ന്നും അതിലുറച്ചു നില്‍ക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. പ്രസ്താവ്യമായ വൈഗ്ദ്ധ്യത്തോടെയാണ് ഈ കൃതി രചിച്ചിട്ടുള്ളതെന്നു പറയാന്‍ എനിക്കു സന്തോഷമുണ്ട്.

ഈ വിഷയത്തിലുള്ള നിരവധി പുസ്തകങ്ങള്‍ ഇന്നു കമ്പോളത്തിലുണ്ട് എങ്കിലും വ്യക്തതയും അവതരണശൈലിയുടെ പ്രത്യേകതയും കൊണ്ട് ഒരു ചിരകാലാവശ്യം നിറവേറ്റാന്‍ ഈ കൃതിയ്ക്കു കഴിയുന്നു. താത്പര്യമുള്ള എല്ലാവരുടേയും നന്മയ്ക്കായി വാ‍സ്തു പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും എന്റെ മകന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഞാന്‍ വിജയം നേരുന്നു.

പ്രസാധനം – ഡി.സി ബുക്സ്

വില -8 5

Generated from archived content: vayanayude59.html Author: bv_raman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English