പി.എസ്. ഗോപിനാഥൻനായർ
പി.എസ്. ഗോപിനാഥൻനായർ ഒരു ഡോക്‌ടറല്ല. പക്ഷേ, ഭൂമിയുടെ രോഗങ്ങൾ കണ്ടറിയാനുളള വിവേകം അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഭൂമിയുടെ പ്രശ്‌നങ്ങൾ ലളിതമായി വിവരിക്കുകയാണ് ‘ഭൂമിക്ക് പനി’ എന്ന ഗ്രന്ഥത്തിൽ. 15 അദ്ധ്യായങ്ങളിലായി അദ്ദേഹം വിഷയം സരസമായി അവതരിപ്പിക്കുന്നു. രോഗത്തിനുളള പരിഹാരങ്ങളും നിർദ്ദേശിക്കുന്നു.
വിജ്‌ഞ്ഞാനപ്രദമാണ് ഈ ഗ്രന്ഥം. പ്രകൃതി എന്ന മഹാത്ഭുതം, ജൈവവൈവിധ്യം, പരിസ്‌ഥിതി മലിനീകരണം തുടങ്ങിയ വിഷയങ്ങളിലൂടെ നിലനില്‌ക്കുന്ന വികസനം എന്തായിരിക്കണമെന്ന് അദ്ദേഹം വിവരിക്കുന്നു. ഏറ്റവും പുതിയ ശാസ്‌ത്രീയ വിവരണങ്ങൾ ഉപയോഗിച്ച് ചിട്ടയായി വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകാരൻ
. പരിസ്‌ഥിതിശാസ്‌ത്രം പഠിക്കുന്ന കുട്ടികൾക്ക് ഒരു നല്ല റഫറൻസ് ഗ്രന്ഥമാണിത്. സാധാരണക്കാർക്ക് പ്രകൃതിയെപ്പറ്റിയും പ്രകൃതി സംരക്ഷണത്തെപ്പറ്റിയും അറിയേണ്ട വിവരങ്ങൾ നൽകുകയും ചെയ്യുന്നു ഈ പുസ്‌തം. ആസന്നമരണമായ ഭൂമിദേവിയെ രക്ഷിക്കാൻ വേണ്ട വിവേകം വായനക്കാർക്കു നല്‌കുന്ന ഒരു നല്ല ഗ്രന്ഥമാണിത്. ഡോ. സി.ജി. രാമചന്ദ്രൻനായരുടെ മനോഹരമായ ഒരു അവതാരികയും ഈ ഗ്രന്ഥത്തിന്റെ മാറ്റു കൂട്ടുന്നു. എല്ല വിദ്യാലയങ്ങളിലും വാങ്ങിവച്ച് വിദ്യാർത്ഥികളെ വായിപ്പിക്കേണ്ട കൃതിയാണ് ‘ഭൂമിക്ക് പനി’.
ലേബർഇന്ത്യ-ജനറൽനോളജ്
Generated from archived content: bumikku.html