അത്രയേ ഉളളൂ………
കഥ തുടങ്ങിയതുപോലെ അവസാനിക്കുന്നു……….
കെ-പട്ടണത്തിൽ പുരാതന കോൺസുലേറ്റർ ചരിത്രരേഖകൾക്കിടയിൽ നിന്നും വാസ്‌സിലീവ്‌ന സുസാഖ് തഗാക്കിയുടെ ആത്മകഥ കണ്ടെടുത്തുകഴിഞ്ഞ് ഞാൻ അടുത്ത ദിവസം അവളുടെ ഭർത്താവിന്റെ നോവൽ വാങ്ങിച്ചു. തകഹാസി എന്ന സുഹൃത്ത് അതെനിക്ക് പരിഭാഷപ്പെടുത്തി തന്നു. ആ നോവൽ ഇപ്പോൾ എന്റെ പക്കൽ ഉണ്ട്. ആ കഥയുടെ നാലാമത്തെ അധ്യായം ഞാൻ എഴുതിവച്ചിട്ടുണ്ട്. അത് കാര്യങ്ങൾ നിർമ്മിച്ചെടുത്തല്ല – പിന്നെയോ കേവലം എന്റെ സുഹൃത്ത് തകഹാസി എനിക്കായി തർജ്ജമചയ്‌തു തന്ന കാര്യങ്ങളെ പുനരാവിഷ്‌കരിക്കയാണ് ഞാൻ ചെയ്‌തത്. തന്റെ ശിക്ഷാവധി വർഷകാലങ്ങളിൽ, ഓരോ ദിനവും തഗാക്കി തന്റെ ഭാര്യയെക്കുറിച്ചുളള നിരീക്ഷണങ്ങളുമൊക്കെ രേഖപ്പെടുത്തിയിരുന്നു. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം അവസാനിക്കുന്നിടത്താണ്, റഷ്യയ്‌ക്കാ മഹത്വം ആരംഭിക്കുന്നതെന്ന് അറിയാൻവയ്യാത്ത ഒരു റഷ്യൻ സ്‌ത്രീ! ജാപ്പനീസ് സാന്മാർഗിക നിയമങ്ങൾ നഗ്നശരീരത്തെ നിർലജ്ജാകരമായി പരിഗണിക്കുന്നില്ല. അതുപോലെ തന്നെ സ്വാഭാവിക മാനവികധർമ്മങ്ങളോ, ലൈംഗികപ്രക്രിയയോ!
തഗാക്കിയുടെ നോവൽ എഴുതപ്പെട്ടിരിക്കുന്നത് വിശദാംശങ്ങൾക്ക് വൈദ്യശാസ്‌ത്രപരമായ ശ്രദ്ധചെലുത്തിയത്രെ!
റഷ്യൻ പ്രതിഫലനരീതിയെ പ്രാവർത്തികമാക്കി തഗാക്കി തന്റെ ഭാര്യയുടെ ശരീരത്തെയും ചിന്തകളെയും, കാലത്തേയും പ്രതിഫലിപ്പിച്ചു. കടൽക്കരയിലെ സൗഹൃദഭാഷണവേളകളിൽ ഷോക്കിയോ ദിനപത്രത്തിന്റെ വാർത്താലേഖകൻ പ്രശസ്‌ത നോവലിസ്‌റ്റിന്റെ ഭാര്യയായ തഗാക്കി ദുക്കുസാനോട് വെളിപ്പെടുത്തിയത് ഒരു കണ്ണാടിയല്ല, കണ്ണാടികളുടെതായൊരു തത്വശാസ്‌ത്രമാകുന്നു….. അവൾ കടലാസിലൂടെ ജീവൻ വച്ചുവരുന്നത് അയാൾ കണ്ടു; അവളെങ്ങിനെ ആവേശപുളകിതയായി ഞെളിപിരികൊണ്ടെന്നോ അഥവാ, എപ്പോഴാണവളുടെ വയറ് തകരാറിലായതെന്നോ, അടുത്തതായി തനിക്കെന്താണ് ഭയാനകമായി വരാൻ പോകുന്നതെന്നോ, ഉളളതിന്റെയൊക്കെയൊരു വൈദ്യശാസ്‌ത്രപരമായ വിശദാംശങ്ങൾ നോവലിൽ അടങ്ങിയിരിപ്പുണ്ടെന്നുളളതൊന്നുമൊരു പ്രശ്‌നമേയല്ല…… തന്റേതായ എല്ലാം, തന്റെ ജീവിതമാകെത്തന്നെ നിരീക്ഷണത്തിനുളള വസ്‌തുവാണെന്ന കാര്യം അവൾ മനസ്‌സിലാക്കിയിരുന്നു. അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും ഭർത്താവ് തന്നിൽ ചാരപ്പണി നടത്തുകയായിരുന്നു. ഇതായിരുന്നു ഏറ്റവും ഭയാനകമായിരുന്നത്. താൻ വിലമതിച്ച എല്ലാത്തിനോടുമുളള ക്രൂരമായൊരു വഞ്ചനയായിരുന്നു അത്. അവൾ കോൺസുലേറ്റ് മുഖാന്തിരം തിരികെ വ്ലാസ് വൊസ്‌റ്റോക്കിലേക്ക് മടങ്ങാൻ അപേക്ഷിച്ചു.
ഞാൻ ശ്രദ്ധാപൂർവ്വം അവളുടെ ആത്മകഥ വായിക്കുകയും, വീണ്ടും വായിക്കുകയുമുണ്ടായി. അതൊക്കെ ഒരൊറ്റ വേഗതയിൽ ഒരു വ്യക്തിതന്നെ എഴുതിയതായിരുന്നുവെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും, ഏതാണ്ടൊരു വിഡ്‌ഢിയായ ഈ സ്‌ത്രീയുടെ ഈ ആത്മകഥയിലെ ചില ഭാഗങ്ങൾ, എന്തോ അജ്ഞാതകാരണത്താൽ വ്ലാസിവൊസ്‌തോക്കിലെ തന്റെ ബാല്യകാലത്തെയും, ഹൈസ്‌ക്കൂൾ ജീവിതത്തെകുറിച്ചും അവൾ വർണ്ണിച്ചിരുന്നു. ജപ്പാനിലെ ദൈനംദിന ജീവതത്തെ കുറിച്ചും, ഹൈസ്‌ക്കൂളിലെ ആറാം ക്ലാസിലെ ഒരു സ്‌കൂൾ കുട്ടി മറ്റൊരു കുട്ടിക്ക് എഴുതുന്ന നിസഹായമായ കത്തുകളിലൂടെയാണത് എഴുതപ്പെട്ടിരിക്കുന്നത്! ഏജലാ ചാർബ്‌കായയെന്ന ഹൈസ്‌കൂൾ രചനാ സമ്പ്രദായത്തിലൂടെ….. അവസാനഭാഗത്തെക്കുറിച്ചാണെന്നുവരികിൽ, തന്റെ ഭർത്താവുമൊത്തുളള ജീവിതത്തെ ക്രോഢീകരിക്കുന്നിടത്ത് പക്ഷേ, ആ സ്‌ത്രീ കേവലം ലളിതമായും സ്‌ഫുടമായും, തനിക്കാകാവുന്നത്ര ശക്തിയോടെയും തെളിഞ്ഞ ബുദ്ധിയോടെയുമാണ് പ്രകടിപ്പിച്ചിരുന്നത്….. ഒരു പ്രശസ്‌ത എഴുത്തുകാരന്റെ ഭാര്യയെന്ന മാന്യതയോക്കെ അവൾ തിരസ്‌കരിച്ചിരുന്നു…… ആ ആഹ്ലാദകാരിയായ കാലഘട്ടത്തിലെ സ്നേഹവും, വാൽസല്യവുമൊക്കെ ഉപേക്ഷിച്ച അവൾ തിരികെ വ്ലാസിവൊസ്‌റ്റോക്കിലെത്തി……..
അത്രയേ ഉളളൂ……
അവൾ സ്വന്തം ആത്‌മകഥയെ അതിജീവിച്ചും……..
കൊലപാതകം നടത്തുന്നതിനെക്കാളേറെ കഠിനതരമാണ് മരണത്തെ സഹിക്കുകയെന്ന് കാണിച്ച് ഞാൻ അവരുടെ ജീവചരിത്രം രചിച്ചിരുന്നു.
അദ്ദേഹം മനോഹരമായ ഒരു നോവൽ എഴുതി……
ആജ്ഞകളെ വിലയിരുത്തുക എന്നത് എന്റെ ജോലി അല്ല……..
പക്ഷേ, മറ്റ് കാര്യങ്ങളുടെ കൂട്ടത്തിൽ, കഥകൾ എങ്ങിനെ എഴുതപ്പെടുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുക എന്ന കാര്യം എന്റെ ജോലിയിൽ പെടുന്നു…….
കുറുക്കൻ കൗശലത്തിന്റെയും വഞ്ചനയുടേയും ദൈവമാകുന്ന………. ആ കുറുക്കന്റെ ആത്മാവ് ഒരു മനുഷ്യജീവിയിൽ കടന്നാൽ, അയാളുടെ കുടുംബം തുലഞ്ഞതു തന്നെ!
എഴുത്തുകാരന്റെ
ദൈവമാകുന്ന, കുറുക്കൻ!
(അവസാനിക്കുന്നു)
Generated from archived content: kathakal5.html Author: boris_pilyaku
Click this button or press Ctrl+G to toggle between Malayalam and English