ഈ ഘട്ടത്തിലാണ് സോഫിയാ വാസ്‌സിലീവ്‌നയുടെ സ്വതന്ത്രമായ ആത്മകഥ സമാരംഭിക്കുന്നത്. താൻ ജാപ്പനീസ് ആർച്ചിപെലാഗോവിൽ കാൽകുത്തിയ ദിവസം. സ്ഥിതിവിവരകണക്കുകളുടെ ഒഴിവുകഴിവുകളോടെ വലിയ നമ്പരുകളുടെ നിയമങ്ങളെ സ്ഥിരീകരിച്ചു കൊണ്ടുളള ഒരു കഥ…..
ജപ്പാൻ താൻ, തന്നെ സ്വയം ഇമ്പു (അതായത് നായ്‌ക്കൾ) എന്നു വിളിച്ച ഈ ജാപ്പനീസ് പോലീസുകാരൻ ആരെപ്പോലെയാണെന്നൊക്കെ എനിക്കറിയാമായിരുന്നു. ഈ നായ്‌ക്കളുടെ പ്രവർത്തി അസന്മാർഗപരമായിരുന്നു. എന്തെന്നാൽ അവർക്ക് ധൃതിയായിരുന്നു; അവർ ഭയപ്പാടോടെയാണ് റഷ്യൻഭാഷ സംസാരിച്ചത്. അമ്മയുടെ ഭാഗത്തുനിന്നും, മുത്തശിയുടെ പേരും, ഇരട്ടപേരും ചോദിച്ചുകൊണ്ടായിരിക്കും അവൾ ഒരു കുറ്റവിചാരണ തുടങ്ങുന്നത്. “ജപ്പാൻ പോലീസിന് അറിയണം”- എന്നാണവർ നൽകുന്ന വിശദീകരണം -“ നിങ്ങളുടെ സന്ദർശനോദ്ദേശം” അവർ വിശദാംശങ്ങൾ സഹിതം ചോർത്തിയെടുക്കുന്നു. സിനോബി രീതിപ്രകാരം ജാപ്പനീസ് പോലീസ്, ലഗെജുകൾ ജാപ്പനീസ് ശാസ്‌ത്രീയരീതിയിൽ ആത്മാവിനെ പീഡിപ്പിക്കുന്നതിലും ഒട്ടും കുറച്ചല്ലാത്ത തീവ്രതയിൽ അവൾ പരിശോധിക്കുന്നു. ഒരൊറ്റ യൂറോപ്യൻ കെട്ടിടം പോലുമില്ലാത്ത ഒരു പ്രദേശിക തുറമുഖമായിരുന്ന സുദവോക്ക, കുടിൽപോലെയുളള ജാപ്പനീസ് വസതികൾ മാത്രമുണ്ടവിടെ. ജന്തുക്കളുടെ ഇറച്ചി പാകം ചെയ്യുന്ന പ്രക്രിയക്കിടയിൽ ഒരു തുറമുഖം അവർ.
ആ ജാപ്പനീസ് പ്രവിശ്യയിലെ പോലീസിന്റെ പെരുമാറ്റത്തിന്റെതായ കുഴപ്പത്തോടൊപ്പം വ്ലാഡിവസ്തോക്കിൽ അവർ ‘ഇവിടെ വരൂ’ എന്നു പറഞ്ഞാൽ അതിനർത്ഥം “എന്റെ അടുത്തുനിന്നും പോകൂ” എന്നായിരിക്കും. സുദവോക്കയിൽ ഇതിനെ ജാപ്പനീസ് നിയമങ്ങളും മര്യാദകളും (ഇവിടെ സുസാധ്യമായ വികാരപ്രകടനങ്ങളൊഴികെ ദൃഷ്ടിചലനങ്ങൾ പോലും വിലക്കപ്പെട്ടിരുന്നു) സ്ഥിരീകരിക്കുന്നതായ ഒന്നും തന്നെ അന്തേവാസികളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. സോഫിയ വാസ്‌സലിവ്‌നയോട് തന്റെ ‘സന്ദർശനോദ്ദേശം’ എന്താണെന്ന് ആരാഞ്ഞിരിക്കണം. അവൾ തന്റെ അമ്മയുടെ ബന്ധത്തിൽപ്പെട്ട മുത്തശിയുടെ പേരും ഇരട്ടപ്പേരും മറന്നുപോയിരുന്നു. അതെക്കുറിച്ചവർ ഹൃസ്വമായി ഇങ്ങിനെ എഴുതിഃ
“എന്റെ ആഗമനോദ്ദേശത്തെക്കുറിച്ചു ചോദിച്ചുകൊണ്ടാണവർ കുറ്റവിചാരണ തുടങ്ങിയത്. അവരെന്നെ അറസ്‌റ്റു ചെയ്‌തു. ഒരു മുഴുവൻ ദിവസവും ഞാൻ പോലീസ് സ്‌റ്റേഷനിൽ കഴിച്ചുകൂട്ടി. ആ സമയമൊക്കെ തഗാക്കിയുമായുളള ബന്ധത്തെക്കുറിച്ച് അവരെന്നെ ചോദ്യം ചെയ്‌തുകൊണ്ടെയിരുന്നു.- എന്തുകൊണ്ടാണയാൾ എന്നെ ശുപാർശ ചെയ്തതെന്നും! ഞാനദ്ദേഹത്തിന്റെ പ്രതിശ്രുത വധുവാണെന്ന് ഞാൻ തുറന്നു സമ്മതിച്ചു. കാരണം, അങ്ങിനെ ചെയ്തിില്ലെങ്കിൽ എന്നെ അവർ തിരികെ ബോട്ടിൽ മടക്കി അയക്കുമെന്ന് പോലീസ് പറഞ്ഞു. ഇതു പറഞ്ഞയുടനെ എന്നെ സാവധാനത്തിൽ വിട്ടു. അവർ ഊണും രണ്ടു ചോക്ക് സ്‌റ്റിക്കും കൊണ്ടുവന്നത് അന്നേരം എങ്ങിനെ ഉപയോഗിക്കണമെന്ന് എനിക്കറിവില്ലായിരുന്നു….”
ആ സായാഹ്നത്തിൽ, തഗാക്കി, സുദവോക്കയിലെത്തി ചേർന്നു. അവൾ ജാലകത്തിലൂടെ പോലീസ് ചീഫിനെ കാണാൻ പോകുന്ന അയാളെ കണ്ടു. അവർ അയാളോട് ആ പെൺകുട്ടിയെക്കുറിച്ചാരാഞ്ഞു. അയാൾ ധീരപൂർവ്വം പ്രതികരിച്ചു; അതെ, അവൾ തന്റെ പ്രതിശ്രുത വധു തന്നെ എന്നയാൾ പറഞ്ഞു. അവളെ മടക്കി അയക്കാൻ അവർ അയാളെ ഉപദേശിച്ചെങ്കിലും, അയാൾ വിസമ്മതിച്ചു. തന്നെ സൈന്യത്തിൽ നിന്നും പുറത്താക്കുമെന്നും, നാടുകടത്തുമെന്നും അവർ പറഞ്ഞു. അത് ഏതായാലും, അയാൾക്കറിയാമായിരുന്നു. പിന്നെ, അവർ അയാളെയും, അവളെയും യാത്രാമംഗള ആശംസ ചുംബനരൂപേണ കൈയ്യിൽ പ്രകടിപ്പിച്ച് വിട്ടയച്ചു. ഒരൊറ്റ വാക്കും അനിഷ്‌ടകരമായി പറഞ്ഞില്ല. അയാൾ അവളെ ട്രെയിനിൽ ഇരുത്തിയിട്ട് ഒസാക്കയിൽവച്ച് തന്റെ സഹോദരൻ അവളെ കണ്ടുമുട്ടാറുണ്ടെന്നും, പക്ഷെ അയാൾ സ്വയം അൽപം തിരക്കുളള മനുഷ്യനാണെന്നും അറിയിച്ചു. അയാൾ അന്ധകാരത്തിലേക്ക് മുങ്ങിമറിഞ്ഞു. ട്രെയിൻ അവളെ ഏറ്റവും നിഷ്‌ഠൂരമായ ഏകാന്തതയിലാഴ്‌ത്തികൊണ്ട് കറുത്തപർവ്വതനിരകളിലേക്ക് പാഞ്ഞുപോയി. താൻ ആകെ പരിഭ്രാന്തിയും, കൃതജ്ഞതാഭാരവും നിറഞ്ഞ് പൂർണ്ണമായും കടപ്പെട്ടിരുന്നതും, വിശ്വസ്തനായിരുന്നതുമായ ഈ ലോകത്തെ ഒരേ ഒരു വ്യക്തി തഗാക്കിയാണെന്ന കാര്യവും ഏറ്റവും വിശ്വസനീയമാം വിധം സ്ഥിരീകരിക്കുകയും ചെയ്‌തു. തീവണ്ടിക്കകം പ്രസന്നമായിരുന്നു. അല്ല- അന്ധകാരംമൂലം ജാലകത്തിനു പുറത്തുളളതൊന്നും ദൃശ്യമായിരുന്നില്ല. തനിക്കു ചുറ്റുമുളളതൊക്കെ ഭയാനകവും, ദുർഗ്രാഹ്യമായും അയാൾക്ക് തോന്നിച്ചു. തന്നോടൊപ്പം ആ മുറിയിൽ യാത്ര ചെയ്‌തിരുന്ന സ്‌ത്രീ പുരുഷന്മാരായ ജപ്പാൻകാർ! നഗ്നശരീരത്തിൽ ലജ്ജയൊന്നും തോന്നാതെ രാത്രി ഉറങ്ങാൻപോകും മുമ്പെ വസ്‌ത്രമഴിച്ചിട്ടപ്പോൾ, സ്‌റ്റേഷനിലെത്തുമ്പോൾ ജാലകത്തിലൂടെ ചെറുകുപ്പികളിലും പൈൻമരപ്പെട്ടികളിലുമാക്കിയ ചായയും ഊണും മത്സ്യവും, മുളളങ്കിക്കിഴങ്ങുകളും നിറഞ്ഞ അത്താഴവും, ഒരു പേപ്പർ നാപ്‌കിനും, സ്‌റ്റിക്കും കൊണ്ട് ആഹാരം കഴിക്കുന്നതിനുളള ഒരു ടൂത്ത്‌പിക്കും, രണ്ട് ചോക്ക് സ്‌റ്റിക്കും ഒക്കെ കച്ചവടമാക്കുമ്പോഴും… പിന്നെ മുറിയിലെ വിളക്കുകളെല്ലാമണച്ച് യാത്രക്കാർ വാങ്ങാൻ തുടങ്ങി. അവൾ ഏകാന്തതയിൽ രാത്രി മുഴുവനും ദുർഗ്രാഹ്യമായ രിതിയിൽ മുഴുകി കഴിച്ചുകൂട്ടി. അവൾക്കൊന്നും മനസ്‌സിലായില്ല. ഒസാക്കയിൽവച്ച്, പ്ലാറ്റ്‌ഫോമിലേക്ക് അവസാനമായി ഇറങ്ങിയത് അവളായിരുന്നു. ഉടൻ തന്നെ മരത്തിന്റെ മെതിയടികളണിഞ്ഞ് തവിട്ടുനിറത്തിൽ പുളളിക്കുത്തുകളുളള കിമോന ധരിച്ച ഒരു മനുഷ്യൻ അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ അവളെ അഗാധമായി മാടിവിളിച്ചു. തലകുനിച്ച അയാൾ ശീൽക്കാരശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ഇങ്ങിനെ ചെയ്യുന്നതിനിടെ തന്റെ കാലുകൾ കൈകളിൽ താങ്ങിപ്പിടിച്ച് അവൾക്ക് ഹസ്‌തദാനം ചെയ്യാതെ ഒരു വിസിറ്റിംഗ് കാർഡ് സമ്മാനിച്ചു. ജാപ്പനീസ് മര്യാദപ്രകാരം താൻ അവൾക്ക് അഭിവാദ്യം അർപ്പിക്കുകയായിരുന്നെന്ന കാര്യം അവൾക്കറിഞ്ഞുകൂടായിരുന്നു. ഒരു ബന്ധുവിന്റെ കൈകളിലേക്ക് സ്വയം വലിച്ചെറിയപ്പെടാനും, അവൾ സന്നദ്ധയായിരുന്നെങ്കിലും അയാൾ കൈ നീട്ടിയതുപോലുമില്ല. വിദ്വേഷത്താൽ ചുകന്ന മുഖഭാവത്തോടെ അവൾ അവിടെതന്നെ നിന്നു. അയാൾ റഷ്യൻ ഭാഷയിൽ ഒരക്ഷരവും സംസാരിച്ചില്ല. അയാൾ അവളുടെ തോളിൽ സ്‌പർശിച്ചിട്ട് വാതിൽക്കലേക്ക് ചൂണ്ടിക്കാണിച്ചു. അവർ ഒരു കാറിലേക്ക് കയറി.
വിശാലമായ ആ നഗരിയിൽ ശബ്ദകോലാഹലങ്ങൾ അവളെ അന്ധയും ബധിരയുമാക്കിയേനെ! അതുമായി നോക്കുമ്പോൾ വ്ലാസ്‌വോസ്തോക് വെറുമൊരു ഗ്രാമം മാത്രമായി കാണപ്പെട്ടു. ഇംഗ്ലീഷ് പ്രാതൽ ലഭ്യമായിരുന്നു. ഒരു റൊസ്‌റ്റാറന്റിൽ അവൾ എത്തി.. മുട്ടകൾക്കും, ഹാമിനം മുമ്പെ പഴങ്ങൾ കഴിക്കുന്നത് എന്തുകൊണ്ടെന്ന് അവൾ മനസ്‌സിലാക്കിയില്ല. ബലമായി തന്റെ തോളിൽ സ്‌പർശിച്ചുകൊണ്ട് മന്ദഹസിക്കാതെയും, ഒന്നുമുരിയാടാതെയും അയാൾ അവളെന്തു ചെയ്യണമെന്ന് ചൂണ്ടിക്കാണിച്ചു. പ്രാതൽ കഴിഞ്ഞ് അയാൾ അവളെ വാഷ്‌റുമിലേക്കനുഗമിച്ചിട്ട് അവിടെ നിന്നും പോയില്ല. ജപ്പാനിൽ സ്‌ത്രിപുരുഷന്മാർക്കൊക്കെ പൊതുവായ വാഷ്‌മുറിയാണെന്ന് അവൾക്കറിയില്ലായിരുന്നു. പരിഭ്രാന്തയായ അവൾ അയാളോട് പുറത്തേക്കുപോകാൻ ആംഗ്യം കാട്ടിയെങ്കിലും ഇത് മനസ്‌സിലാക്കാത്ത അയാൾ മൂത്രവിസർജ്ജനമാരംഭിച്ചു.
പിന്നെ അവർ മന്ദഹാസത്തോടെ ട്രെയിനിൽ കയറി. അയാൾ അവൾക്ക് കോഫിയും ബെന്റേയും (ചെറിയ പൈൻമരപ്പെട്ടിയിലാക്കിയ ലഞ്ച്) വാങ്ങിക്കൊടുത്തു. തന്റെ ജീവിതത്തിലാദ്യമായി അവളുടെ കൈയിൽ തന്റെ ഉപയോഗത്തിനായുളള ചോപ്‌സ്‌റ്റിക്കുകൾ അയാൾ ഏല്‌പിച്ചു.
വെളുപ്പാൻകാലത്ത് അവർ ട്രെയ്‌നിൽ നിന്നും ഇറങ്ങി. സ്‌റ്റേഷനു പുറത്ത് അയാൾ അവളെ ഒരു റിക്ഷയിൽ കയറ്റി ഇരുത്തി. ഒരു വാഹനത്തിൽ ഏകയായി ആദ്യമായി യാത്ര ചെയ്യുമ്പോഴുളള യൂറോപ്യൻ അനുഭവങ്ങളെക്കുറിച്ചുളള അസഹനീയമായ ലജ്ജാഭാരത്താൽ അവളുടെ കവിളിണകളിലേക്ക് രക്തം ഇരച്ചുകയറി. പക്ഷെ അതല്ലാതെ അവൾക്ക് മറ്റൊരു പോംവഴിയുമില്ലായിരുന്നു. ആദ്യം തിരക്കാർന്ന പട്ടണത്തിലൂടെയും, പിന്നെ പാതകളിലൂടെയും, സെഡാർവിഥികളിലൂടെയും പുഷ്‌പങ്ങളും ഹരിതാഭയും നിറഞ്ഞ കൊച്ചുവസതികളും കടന്ന് ആ റിക്ഷാ വണ്ടി താഴോട്ടിറങ്ങി അവളെ മുനമ്പുകൾക്കിടയിൽ കിടന്ന കടലിനടുത്ത് എത്തിച്ചു. ഒരു ചെറു മുനമ്പിനു കിഴെ കടലിലെ ഒരു ചെറിയ വസതിക്കു മുമ്പിൽ വന്നവൾ നിന്നു. വീട്ടിൽ നിന്നും ഒരു വൃദ്ധനും വൃദ്ധയും കുട്ടികളും ഒരു യുവതിയും, കിമോനകൾ ധരിച്ചുവന്നിട്ട് എല്ലാവരും ഹസ്‌തദാനം ചെയ്യാതെ അവളവരെ കുനിഞ്ഞിരുന്ന് അഭിവാദ്യങ്ങളർപ്പിച്ചു. നേരെതന്നെ അവളെ വീട്ടിലേക്ക് സ്വാഗതം ചെയ്‌തില്ല. തന്റെ പ്രതിശ്രുത വരന്റെ സഹോദരൻ അവളുടെ പാദത്തിലേക്ക് ചൂണ്ടിക്കാണിച്ചു. അവൾക്കൊന്നും മനസ്‌സിലായില്ല. പിന്നെ ഏതാണ്ട് ബലംപിടിച്ച് അയാൾ അവളെ ഒരു നടക്കല്ലിലിരുത്തി ഷൂസിന്റെ ലേസുകൾ അഴിച്ചു. സ്‌ത്രീകൾ അവളുടെ മുന്നിൽ മുറ്റത്ത് മുട്ടുകുത്തി നിന്നിട്ട് അവളെ അകത്തേക്ക് ക്ഷണിച്ചു. ആ ഗൃഹമാകെ വിനോദകരമായിരുന്നു; അങ്ങേയറ്റത്തെ മുറിയുടെ ഭിത്തി നീക്കിമാറ്റിയതിലൂടെ കടലിന്റെ ഒരു ബൃഹത്‌ദർശനവും, ആകാശത്തിന്റെ മുമ്പുകൾ കടലിലേക്കു ചാഞ്ഞു നിൽക്കുന്ന കാഴ്‌ചയും ലഭ്യമായിരുന്നു. ആ മുറിയിലെ തറയിൽ തളികകളിൽ വച്ചിരുന്ന ധാരാളം പാത്രങ്ങളും എതിർവശത്തെ ഓരോ തളികയിലും ഓരോ കുഷ്യനും ഉണ്ടായിരുന്നു. അവൾ അടക്കം അവരെല്ലാപേരും തറയിലെ തളികകളുടെ മുന്നിലെ കുഷ്യനുകളിൽ അത്താഴം കഴിക്കാനായി ഇരുന്നു.
* * * * * * * *
വരൻ ആയിരുന്ന തഗാക്കി – സാൻ ഒരു ദിവസം കഴിഞ്ഞാണ് എത്തിച്ചേർന്നത്. കിമോനൊ അണിഞ്ഞിരുന്ന അയാളെ അവൾക്ക് മനസ്‌സിലായില്ല. ഈ മനുഷ്യൻ ആദ്യം തന്റെ അച്ഛന്റെയും സഹോദരന്റെയും മുന്നിലും പിന്നെ അമ്മയുടെ മുൻപാകെയും മുട്ടുകുത്തിയശേഷമാണ് അവളുടെ മുന്നിലെത്തിയത്. അയാളുടെ കൈകളിലേക്കു പതിക്കാൻ അവൾ തികച്ചും സന്നദ്ധയായിരുന്നു; നിമിഷനേരം മടിച്ച് അയാൾ കൈകൾ പിന്നിൽ കെട്ടി, പിന്നെ അവളുടെ കരം പിടിച്ച് ചുംബിച്ചു. അയാൾ രാവിലെ ആണ് വന്നുചേർന്നത്. താൻ ടോക്കിയോവിലായിരുന്നെന്നും, ഒരു ശിക്ഷയെന്ന നിലയിൽ സൈന്യത്തിൽ നിന്നും തന്നെ വിടുതൽ ചെയ്‌തെന്നും, ഈ നാട്ടിലേക്ക് രണ്ടു വർഷത്തെക്ക് നാടുകടത്തിയിരിക്കയാണെന്നും, അറിയിച്ചു. നാടുകടത്തലിന്റെ കാലാവധി വീട്ടിൽതന്നെ (പിതാവിന്റെ വസതിയിൽ) ചിലവഴിക്കാൻ അവർ അയാളെ അനുവദിച്ചിരുന്നു. ഇനി രണ്ടുവർഷത്തേക്ക് തങ്ങൾക്ക് ഈ വീടും, മുനമ്പും, പിട്ടുപിരിയാനൊക്കില്ല. അവൾക്ക് സന്തോഷമായി. അയാൾ ടോക്കിയോവിൽ നിന്നും ധാരാളം കിമോനകൾ കൊണ്ടുവന്നിരുന്നു. ആ ദിവസം അവർ തങ്ങളുടെ വിവാഹം രജിസ്‌ഹർ ചെയ്യുന്നതിനു വേണ്ടി പോയി. തന്റെ ഗോതമ്പ് നിറമാർന്ന തലമുടിക്ക് അനുയോജ്യമായ നിറത്തിലുളള ഒരു ജാപ്പനീസ് കോയിഫറും, വിളർത്തു നിലച്ച ഒരു കിമാനോയുമാണ് അവൾ ധരിച്ചിരുന്നത്. ഓബി അഥവാ ബെൽറ്റ് നെഞ്ചിൽ ശക്തിയായ സമമർദ്ദമേൽപിച്ച് ശ്വാസോഛാസത്തിന് തടസ്‌സമുണ്ടാക്കി. കെട്ടുകൾ കാൽവിരലുകൾക്ക് അലോസരം സൃഷ്ടിച്ചു. സോണിയ നീ ഡിമാക്കിനു പകരം അവൾ തഗാക്കി ആകൂ–സാൻ ആയി മാറിയിരുന്നു. തന്റെ ഭർത്താവിന് തന്റെ പ്രിയപ്പെട്ട ഭർത്താവിനുളള നഷ്‌ടപരിഹാരമായി അവൾക്ക് നൽകാനുളള് കൃതജ്ഞതാഭാരത്തോടെ ആയിരുന്നില്ല.
പിന്നെയോ –
രാത്രി തറയിൽ തങ്ങളുടെ രാത്രി കിമോനകളുമണിഞ്ഞ്, അവൾ അയാൾക്ക് വശംവദയാകുമ്പോൾ ആയിരുന്നു……തന്റെ ആർദ്രതയും, വേദനയും, വികാരവേശവുമൊക്കെ ഉൾക്കൊണ്ട് അവൾ വിശ്രമിക്കുമ്പോൾ, താഴെ അടുത്തുവരുന്ന അലകളുടെ മുഴക്കം അവൾക്ക് കേൾക്കാമായിരുന്നു…..
Generated from archived content: kathakal3.html Author: boris_pilyaku