ഈ കഥ അദ്ദേഹത്തിന്റെയും അവളുടെയും കഥയാകുന്നു. ഒരു ആഗസ്‌റ്റ് മാസാന്ത്യത്തിൽ, ഞാനൊരിക്കൽ വ്ലാഡിവോ സ്‌റ്റോക്കിൽ ഉണ്ടായിരുന്നു. സുവർണ്ണദിനങ്ങൾ! വിശാലമായ അന്തരീക്ഷം! ശക്തിയേറിയ കടൽക്കാറ്റ്! കടൽതീരത്തെ ഒരു നഗരം-ആകാശത്തിന്റെയും-എന്നൊക്കെ ഞാൻ എന്നെന്നും ഓർമ്മിക്കും. പിന്നെ വിദൂരചക്രവാളങ്ങളുടെ-പിന്നെ… നോവവെയെ അനുസ്‌മരിപ്പിക്കുന്ന കഠിനമായൊരു ഏകാന്താവസ്ഥ! കാരണം, രണ്ട് സ്ഥലങ്ങളിലും കര സമുദ്രത്തിലേക്ക് കുത്തനെ പതിക്കുന്നു. ഏകാന്തതയിൽ, പൈൻമരങ്ങളാൽ കുടപിടിച്ച് തരിശായ പാറക്കൂട്ടങ്ങൾ നിലകൊളളുന്നു. സത്യം പറഞ്ഞാൽ, പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളെ പിൻതാങ്ങാനായി സാധാരണ പ്രകൃതിരമണീയകത്വമാർന്നതിനെ വർണ്ണിക്കുന്ന സാങ്കേതികരീതി മാത്രമാണിത്. സോഫിയ വാസിലീവ്‌ന ഗിദ്ദീഷ് അഥവാ സോണിയ ഗിദ്ദീഷ് ജനിച്ചതും വളർന്നതും വ്ലാസിയോവോസ്‌റ്റോക്കിലാകുന്നു…..
ഞാൻ അവളുടെ ഒരു ചിത്രം നൽകാൻ ശ്രമിക്കുകയാണ്…
ഒരു ഭർത്താവിനെ ലഭിക്കുന്നതുവരെ സെക്കൻഡറി സ്‌കൂൾവരെ പഠിച്ച അവൾക്ക് ഒരു അധ്യാപികയാവുകയായിരുന്നു ലക്ഷ്യം! പഴയ റഷ്യയിൽ അത്തരം പെൺകുട്ടികളെ ആയിരക്കണക്കിനായി കണ്ടെത്താമായിരുന്നു. സ്‌കൂൾ പാഠപദ്ധതി അനുശാസിക്കുന്ന പ്രകാരം, അവൾക്ക് മിക്കവാറും പുഷ്‌കിൻ കൃതികൾ ഹൃദിസ്ഥമായിരുന്നു. അവൾക്കും സൗന്ദര്യശാസ്‌ത്രവും, സന്മാർഗ്ഗശാസ്‌ത്രവും തമ്മിൽ കുഴഞ്ഞു മറിഞ്ഞിരിക്കണം. ഒരു സെക്കന്ററി സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കും ഇത്തരം ഒരനുഭവമുണ്ടായി. സെക്കൻഡറി സ്‌കൂൾ അധ്യായനം അവസാനിക്കുമ്പോൾ പുഷ്‌കിൻ പാഠങ്ങൾ വാസ്‌തവത്തിൽ ആരംഭിക്കുന്നെന്ന വസ്‌തുതയൊന്നും അവൾക്കറിവില്ലായിരുന്നു. അതുപോലെതന്നെ ആളുകൾ കണക്കാക്കുന്നത് തങ്ങളുടെ പരിധിയിൽ പെട്ട അറിവാണ് എല്ലാത്തിന്റെയും മാനദണ്ഡമെന്നത്രേ! തങ്ങളുടെ ആ പരിധിക്ക് അപ്പുറമോ, കുറച്ച് പിന്നോക്കമോ, ആയുളളതൊക്കെ വിഡ്‌ഢിത്തമായി കണക്കാക്കുകയായിരുന്നു പതിവ്. അവൾ ചെഖോവ് മുഴുവനും വായിച്ചു തീർത്തു. എന്തുകൊണ്ടെന്നാൽ, തന്റെ പിതാവിന്റെ ‘നീവ’യുടെ അനുബന്ധമായി ചെഖോവ് കൃതികളുണ്ടായിരുന്നു. “എന്നോട് ക്ഷമിക്കൂ… കർത്താവേ! ഞാനല്പം കുഴപ്പക്കാരനാണ്.” എന്നപോലെയുളള തരത്തിലുളള ഒരു പെൺകിടാവായിരുന്നു അവൾ എന്ന് ചെഖോവിനറിയാമായിരുന്നു. എന്നാൽ പുഷ്‌കിൻ ഇത് ശ്രദ്ധിക്കാനിടയാകുന്നെങ്കിൽ, ആ പെൺകുട്ടി ഒരു പതിനെട്ടുകാരുയുടെതുപോലെ, കവിതപോലെയുളെളാരു വിസ്‌ഢിത്തരമായിരിക്കുമോ? അവൾക്ക് സൗന്ദര്യത്തെക്കുറിച്ച് സ്വന്തം ആശയങ്ങളുണ്ടായിരുന്നു. അതുപോലെതന്നെ നീതിയെക്കുറിച്ച്, വിജ്ഞാനത്തെക്കുറിച്ച്, എന്നിരിക്കിലും, പ്രകൃതിവർണ്ണനകളാൽ പ്രധാന കഥാപാത്രങ്ങൾക്ക് അനുബന്ധങ്ങൾ ചമയ്‌ക്കണമെന്നതാണ് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരാചാരമെങ്കിൽ, ആ പെൺകുട്ടി ഒരുതരം വിഡ്‌ഢിത്തം നിറഞ്ഞ കവിതയിൽ ആകാശവും സമുദ്രവും പോലെ സുതാര്യവും വിദൂര പശ്ചിമറഷ്യൻ തീരത്തെ പാറക്കെട്ടുകൾപോലെയുമാകട്ടെ…
കോൺസലിന്റെയോ എന്റെയോ കാഴ്‌ചപ്പാടിലൂടെ, അതായത്, ആ കാലങ്ങളിലെ ജനങ്ങൾ ജീവിച്ചിരുന്ന എല്ലാ കാര്യങ്ങളും വിട്ടുകളയുന്നതായ രീതിയിൽ ഈ സ്‌ത്രീ പദ്ധതികൾ ഒരുക്കണമെന്ന സംഭ്രാന്തിജനകമായൊരു രംഗമൊഴികെ എന്ന രീതിയിലായിരുന്നു സോഫിയ വാസിലീവ് തന്റെ ആത്മകഥ എഴുതാനുളള സൂത്രപ്പണികളൊക്കെ ആസൂത്രണം ചെയ്‌തത്… 1920-ൽ ജപ്പാൻ സാമ്രാജ്യത്തിന്റെ പട്ടാളം വിദൂരപശ്ചിക റഷ്യയിൽ, വിദൂര പശ്ചിമപ്രദേശം അധിനിവേശം ചെയ്യാനുളള ലക്ഷ്യത്തോടെ ഉണ്ടായിരുന്നുവെന്നത് പരക്കെ അറിയപ്പെട്ടിരുന്ന ഒരു വസ്‌തുത ആയിരുന്നു. സ്വരാജ്യസ്‌നേഹികൾ ജപ്പാൻകാരെ ഓടിച്ചു കളഞ്ഞുവെന്നതും അറിയപ്പെട്ട കാര്യമായിരുന്നു. ഈ ആത്മകഥയിൽ അതിനെക്കുറിച്ച് ഒരു വാക്കുപോലും കാണാനൊക്കില്ല.
അധിനിവേശ ജാപ്പനീസ് സാമ്രാജ്യസൈന്യത്തിന്റെ ജനറൽ സ്‌റ്റാഫിലെ ഒരു ഓഫീസറായിരുന്നു അയാൾ. വ്ലാഡിവൊസ്തോക്കിന്റെ വാടകക്കു കൊടുത്ത ഒരു വീട്ടിലെ മുറിയിൽ അവർ പാർപ്പുറപ്പിച്ചു.
ഇതാ അവളുടെ ആത്മകഥയിൽ നിന്നുളള ചില ഭാഗങ്ങൾ….
…ഒരു ‘കുരങ്ങൻ’ എന്നല്ലാതെ മറ്റൊരു വിധത്തിലും അയാളെ സൂചിപ്പിച്ചിരുന്നില്ല… ദിവസേന രണ്ടുനേരം സ്നാനമുണ്ടായിരുന്നെന്നും, സിൽക് അടിവസ്‌ത്രം ധരിച്ചുവെന്നും, രാത്രികാലങ്ങളിൽ പൈജാമ ധരിച്ചിരുന്നുവെന്നുളളതും ആളുകളെ ആശ്ചര്യപ്പെടുത്തി. സായാഹ്നങ്ങളിൽ സദാസമയവും വീട്ടിലുണ്ടായിരുന്ന അയാൾ ഉറക്കെ ഞാൻ കേൾക്കാത്ത ബ്രയോസാവ്, ബ്യൂനിൻ എന്നീ ആനുകാലികകവികളുടെ കവിതാപുസ്‌തകങ്ങളും ചെറുകഥകളും വായിച്ചിരുന്നു. ബ്ലിവിഷ് ചുവയിൽ അയാൾ റഷ്യൻ ഭാഷ ഭംഗിയായി സംസാരിച്ചിരുന്നു; ‘ഞാൻ’ എന്നതിനുപകരം ‘ആർ’ എന്ന് അയാൾ പ്രയോഗിച്ചിരുന്നു. ഞാൻ വാതിൽക്കൽ നിൽക്കുകയായിരുന്നു, കവിത വായിച്ചുകൊണ്ടിരുന്ന അയാൾ ശാന്തമായി ഇങ്ങനെ ആലപിക്കാൻ തുടങ്ങി.
‘രാത്രി തൻ ശാന്തമാം നിസ്വനത്തിൽ…’
എനിക്ക് സ്വയം ഒതുക്കാനാവാതെ ഞാൻ പൊട്ടിച്ചിരിച്ചു. ഞാൻ പുറത്തേക്ക് കടക്കുംമുമ്പെ അദ്ദേഹം വന്ന് കതക് തുറന്നിട്ടു പറഞ്ഞുഃ “ദയവായി ക്ഷമിക്കൂ! നിങ്ങളെ ശ്രദ്ധിക്കുവാൻ എന്നെ അനുവദിക്കൂ…”
ഞാനാകെ പരിഭ്രാന്തനായി. എനിക്കൊന്നും മനസ്സിലായതുമില്ല. ഞാൻ ‘എന്നോടു ക്ഷമിക്കൂ’ എന്നും പറഞ്ഞ് മുറിയിലേക്ക് നിഷ്‌ക്രമിച്ചു. അടുത്തദിവസം അദ്ദേഹം എന്നെ സന്ദർശിച്ചു. ഒരു വലിയ പെട്ടി നിറയെ ചോക്ലേറ്റ് എനിക്ക് സമ്മാനിച്ചു. “ദയവായി ഈ സന്ദർശനം അനുവദിക്കൂ-ദയവായി-ഇതാ ചോക്ലേറ്റ്… കാലാവസ്ഥയെക്കുറിച്ച് എന്ത് അഭിപ്രായമാണ്?”
ഈ ജാപ്പനീസ് ഓഫീസർ മാന്യമായ ലക്ഷ്യത്തോടുകൂടിയ ഒരു മനുഷ്യനാണെന്നു കാണപ്പെട്ടു. ഇയാൾ ആ സെക്കൻഡ് ലെഫ്‌റ്റനന്റ് ഐവാൻ സ്‌റ്റോവിനെപ്പോലെ ഇരുണ്ട കോണുകളിൽ കൂടിക്കാഴ്‌ചകളൊരുക്കി ചുംബനങ്ങൾ മോഷ്‌ടിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. തഗാക്കി തീയേറ്ററിലേക്ക് ക്ഷണിച്ചത് മുൻവശത്തെ സ്‌റ്റാളുകളിലേക്കായിരുന്നു. അയാൾ ഷോ കഴിഞ്ഞ് അവളെ കഫേയിലേക്ക് അനുയാത്ര ചെയ്‌തിരുന്നില്ല. ഈ ഓഫീസറുടെ മാന്യമായ ലക്ഷ്യങ്ങളെക്കുറിച്ച് സോണിയ തന്റെ അമ്മയ്‌ക്ക് കത്തെഴുതിയിരുന്നു. പെട്ടെന്നയാൾ മുറിവിട്ടിറങ്ങിപോയപ്പോൾ അവൾ മനസ്സിലാക്കി വികാരാവേശം അവളിൽ ജ്വലിച്ചു കത്തിയിരുന്നെന്ന്! അവൾ തലയിണയിൽ മുഖമമർത്തി, അയാളെന്തുമാത്രം ശാരീരികമായ ക്രൂരത തന്നോട്, ഈ വർഗ്ഗശത്രുവായ ജപ്പാൻകാരൻ കാട്ടിയെന്നോർത്ത് സുദീർഘനേരം കരഞ്ഞു. “പക്ഷെ വികാരത്തളളിച്ചയുടെ ആദ്യത്തെ വിസ്‌ഫോടനങ്ങളെ തുടർന്ന് അയാൾ എന്റെ സ്‌ത്രൈണ ജിജ്ഞാസയെ ഉണർത്താനാരംഭിച്ചു…” അവൾ അയാളുമായി പ്രേമബദ്ധയായി. എല്ലാ യൂറോപ്യൻ ആചാരമര്യാദകളും പ്രകാരം അയാൾ അവൾക്ക് തന്റെ ഹൃദയവും വാഗ്‌ദാനം ചെയ്‌തു.
“താൻ ഒരാഴ്‌ചക്കകം ജപ്പാനിലേക്ക് പോകുന്നെന്നും അവളോട് അയാളെ അനുഗമിക്കണമെന്നും അതിനുകാരണം ചുമപ്പൻ രാജ്യസ്‌നേഹികൾ ഉടനെ നഗരം പിടിച്ചെടുക്കണമെന്നതിനാലാണെന്നും അറിയിച്ചു. ജാപ്പനീസ് സൈനിക വ്യവസ്ഥകൾ പ്രകാരം ഓഫീസർമാർക്ക് വിദേശീയരെ വിവാഹം ചെയ്യാൻ പാടില്ലായിരുന്നു. ഒരു നിശ്ചിത കാലാവധി കഴിയുംവരെ ജനറൽ സ്‌റ്റാഫിന് വിവാഹമേ ചെയ്യാൻ വയ്യായിരുന്നു. ആയതിനാൽ അയാളെന്നോട് തന്റെ വിവാഹ നിശ്ചയകാര്യം തന്റെ റിട്ടയർമെന്റ് ആയി ഒരു ജാപ്പനീസ് ഗ്രാമത്തിൽ താൻ മാതാപിതാക്കളോടൊപ്പം താമസമാരംഭിക്കുംവരെ പരമരഹസ്യമാക്കി വയ്‌ക്കണമെന്നാവശ്യപ്പെട്ടു. തന്റെ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്‌ത് എത്തുവാനായി അയാൾ ഒരു ജാമ്യക്കാരനെയും ആയിരത്തി അഞ്ഞൂറ് യെന്നവും ഏല്പിച്ചിരുന്നു..”
വിദൂരപശ്ചിമ റഷ്യൻ തീരങ്ങളിലാകെ ജപ്പാൻകാരെ വല്ലാതെ വെറുത്തിരുന്നു; അവർ ബോൾഷെവിക്കുകളെ പിടികൂടി കൊലചെയ്‌കയോ വെടിവെയ്‌ക്കുകയോ എരിതീയിലേക്ക് വലിച്ചെറിയുകയോ പതിവായിരുന്നു. ജാപ്പനീസ്‌കാരെ നശിപ്പിക്കാനുളള നീക്കത്തിൽ രാജ്യസ്‌നേഹികൾ ഒരു വിട്ടുവീഴ്‌ചയും കാണിച്ചില്ല. രാജ്യസ്‌നേഹികൾ വലിയൊരു കുന്ന് ലാവാപ്രവാഹം പോലെ ഒത്തുകൂടിയെങ്കിലും ഇതെക്കുറിച്ചൊരു വാക്കും സോഫിയ വാസ്‌ലീവ് പറഞ്ഞിരുന്നില്ല.
Generated from archived content: kathakal2.html Author: boris_pilyaku