ജോണി.ജെ.പ്ലാത്തോട്ടത്തിന്റെ “മധുരക്കവിതകൾ”

ബാലകവിതകൾക്ക്‌ പുതിയ മാനവും സാധ്യതകളും ദിശാബോധവും കൈവരിക്കുവാനുളള ഒരെഴുത്തുകാരന്റെ തീവ്രശ്രമത്തിന്റെ ഫലമാണ്‌ ഈ കവിതകൾ. സുന്ദരമായ കാവ്യബിംബങ്ങളിലൂടെ, പദാവലികളിലൂടെ ഇവയിൽ ആവിഷ്‌കരിച്ചിട്ടുളളത്‌ നവീനമായ ആശയങ്ങളും മൂല്യധാരണകളും ഒക്കെയാണെന്ന്‌ വായനക്കാർ ഉടനെ തിരിച്ചറിയുന്നില്ല. സ്‌ത്രീപുരുഷസമത്വം മുതൽ പരിസ്‌ഥിതിബോധവും മാനവികതയും വരെ മധുരക്കവിതകളുടെ ഉളളിലെ ആശയരസങ്ങളാവുന്നുണ്ട്‌. പാർശ്വവായനയിലൂടെ ഏതാനും കുട്ടികൾക്ക്‌ മാത്രം ലഭിക്കേണ്ടതല്ല ഇവയുടെ വായനാനുഭവം. യു.പി., ഹൈസ്‌കൂൾ പാഠപുസ്‌തകങ്ങളിൽ ഉൾക്കൊളളിക്കാൻ സർവ്വഥാ യോഗ്യമായ ഒന്നിലധികം കവിതകൾ ഈ സമാഹാരത്തിലുണ്ട്‌.

മധുരക്കവിതകൾ (ബാലസാഹിത്യം)

ജോണി.ജെ.പ്ലാത്തോട്ടം

വിതരണം ഃ ഉൺമ പബ്ലിക്കേഷൻസ്‌

വില – 25 രൂപ.

Generated from archived content: book_madhuram.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English