പുസ്‌തകങ്ങളിലൂടെയും സ്ഥിതം പംക്തികളിലൂടെയും നർമ്മപ്രഭാഷണങ്ങളിലൂടെയും ഹാസ്യസാഹിത്യരംഗത്ത് സ്ഥാനമുറപ്പിച്ച വ്യക്തിയാണ് വി.സുരേശൻ. അദ്ദേഹം പലപ്പോഴായി ദിനപ്പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിച്ച 36 നർമ്മഭാവനകളുടെ സമാഹാരമാണ് കുംഭസാരം. രാഷ്‌ട്രീയം, സിനിമ, ദൈവം, ക്രിക്കറ്റ് തുടങ്ങിയ സമസ്‌തമേഖലകളിലെ പ്രശ്‌നങ്ങളും ഇവിടെ വിഷയീഭവിക്കുന്നു. ചിരിപ്പിക്കാൻ മാത്രമല്ല, മനുഷ്യന്റെ കാപട്യങ്ങൾക്കും പ്രഹസനങ്ങൾക്കും നേരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമാണ് ഹാസ്യം എന്ന് തെളിയിക്കുകയാണ് ഈ രചനകൾ. വായിച്ച് രസിക്കാനും ചിന്തിക്കാനും താല്‌പര്യമുളള മലയാളിക്ക് ഒരു സുവിശേഷം തന്നെയാണ് ഈ സമാഹാരം.
കുംഭസാരം
വി.സുരേശൻ
പബ്ലിഃ പെൻബുക്‌സ്, ആലുവ.
വില – 65 രൂപ
Generated from archived content: book_kumbasaram.html
Click this button or press Ctrl+G to toggle between Malayalam and English