ഒരു രക്തസാക്ഷിയുടെ മൊഴിയും…ദിവാസ്വപ്‌നങ്ങളുടെ അഴകും…

എന്താണ്‌ കവിത?

കവിത എന്ത്‌ എന്ന ചോദ്യത്തിനു മറുപടി കല എന്ത്‌ എന്ന ചോദ്യമാണ്‌. കല എന്ന വാക്കിന്റെ മൗലികാർത്ഥം അംശം-ശകലം- എന്നാണ്‌. എന്തിന്റെ അംശം? പൂർണ്ണത്തിന്റെ. പൂർണ്ണമെന്നുവെച്ചാലോ? പ്രപഞ്ചത്തിലുളള എല്ലാവസ്‌തുക്കളും-അംശങ്ങളും-ശകലങ്ങളും-വാസ്‌തവത്തിൽ ഒന്നാണ്‌ എന്നു കണ്ടറിയാൻ കഴിയുന്നപക്ഷം അതാണ്‌ പൂർണ്ണം. ആദിത്യൻ മുതലണുകൃമിവരെ എല്ലാം ഒന്നായി അനുഭവപ്പെടുന്ന ഒരു മാനസികാവസ്ഥ, അത്‌ ആനന്ദമാണ്‌. അതനുഭവിയ്‌ക്കാനാണ്‌ മനുഷ്യർ ഈശ്വരങ്കലേയ്‌ക്ക്‌ തിരിയുന്നത്‌.

എന്നാൽ ഈശ്വരൻ ഇല്ല എന്നു തോന്നുന്ന മാനസികാവസ്ഥയിലും നമ്മിലേക്കിറങ്ങിവന്ന്‌ നമ്മെ ആനന്ദവിലീനരാക്കുന്ന വസ്‌തുവാണ്‌ കല. കലാവിദ്യ എന്നു നാം പറയുന്ന സാഹിത്യവും. സാഹിത്യത്തിന്റെ ഏറ്റവും ആദിമവും സംശുദ്ധവുമായ രൂപം കവിതയാണ്‌. സംഗീതം ശ്രോതാവിനു നൽകുന്ന ലയാനുഭൂതി വാക്കുകളുടെ അർത്ഥങ്ങളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ശില്‌പത്തിലൂടെ അനുവാചകന്‌ അനുഭവഗോചരമാക്കുന്ന ആളാണ്‌ കവി. ലയം എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത്‌ ഞാനെന്ന ബോധത്തിന്റെ തിരോധാനമത്രേ. മറ്റൊരു തരത്തിൽ പറയുകയാണ്‌. അലോപ്പതി, ആയുർവ്വേദം മുതലായ ചികിത്സാപദ്ധതികൾക്കു തുല്യമായ ഒരു പ്രക്രിയയാണ്‌ കലയും സാഹിത്യവും. ഈശ്വരാരാധനയും മറ്റൊന്നല്ല, ചികിത്സിക്കപ്പെടുന്നത്‌ മനസ്സാണ്‌ എന്നു മാത്രം. മനസ്സിനു രോഗമുക്തി വന്നാൽ ശരീരവും രോഗമുക്തമാവുന്നു.

മഹാകവി അക്കിത്തം (ആമുഖത്തിൽനിന്ന്‌)

“കവിതയുടെ ഐന്ദ്രജാലിക ദർശനത്തിൽ നമ്മെ മോഹിപ്പിയ്‌ക്കുകയാണ്‌ ജാനകിക്കുട്ടി. ഒരേസമയം സാമൂഹ്യതിന്മകളോടു പൊരുതുകയും, പകൽക്കിനാവുകളിൽ മുഴുകുകയും ചെയ്യുന്ന കവിമനസ്സുകളെന്നും മലയാളഭാഷയുടെ മാത്രം ഭാഗ്യമാണ്‌”

ഒരു രക്തസാക്ഷിയുടെ മൊഴിയും….ദിവാസ്വപ്‌നങ്ങളുടെ അഴകും….

ജാനകിക്കുട്ടി

വില – 40.00

ലിപി പബ്ലിക്കേഷൻസ്‌

Generated from archived content: book_june2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here